സി.പി. മാത്യുവിന്​ സ്വീകരണം

തൊടുപുഴ: നിയുക്ത ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിന്​ തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫിസിൽ സ്വീകരണം നൽകി. മുഴുവൻ പ്രവർത്തകരെയും ഒരുമിച്ചുനിർത്തി പാർട്ടിയുടെ നഷ്​ടപ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന്​ സി.പി. മാത്യു പറഞ്ഞു. പ്രവർത്തിക്കുന്ന കമ്മിറ്റികൾക്കും പ്രവർത്തകർക്കും വഴങ്ങുന്ന സമീപനമായിരിക്കും ത​േൻറത്​. പാർട്ടിയുടെ ഓരോ കമ്മിറ്റിയെയും ചലനാത്മകമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്‌ കെ.പൗലോസ് ഉദ്​ഘാടനം ചെയ്​തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ്​ ജാഫർ ഖാൻ മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. എം.കെ. പുരുഷോത്തമൻ, ജോൺ നെടിയപാല, പി.എസ്​. ചന്ദരശേഖരപിള്ള, ജിയോ മാത്യു, ചാർളി ആൻറണി, ടി.ജെ. പീറ്റർ, എൻ.​െഎ. ബെന്നി, ടി.കെ. അബ്​ദുൽഖാദർ തുടങ്ങിയവർ നേതൃത്വം നൽകി. ------------- ചിത്രം: TDL101 cp mathew തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണത്തിൽ നിയുക്ത ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്​ കെ.പൗലോസ്​ ഷാൾ അണിയിക്കുന്നു ---------------- വ്യാപാരികൾ അനുമോദിച്ചു Must തൊടുപു​ഴ: നിയുക്ത ഡി.സി.സി അധ്യക്ഷൻ​ സി.പി. മാത്യുവിനെ​ തൊടുപുഴ മർച്ചൻറ്സ്​​ അസോസിയേഷ​ൻെറ നേതൃത്വത്തിൽ അനുമോദിച്ചു. അസോ. പ്രസിഡൻറ്​ ടി.സി. രാജു തരണിയിലി​ൻെറ നേതൃത്വത്തിൽ മാത്യുവി​ൻെറ വസതിയിൽ എത്തി​. യൂനിറ്റ് ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡൻറ്​ സാലി എസ്.മുഹമ്മദ്‌, ജോയൻറ്​ സെക്രട്ടറി ഷരീഫ് സർഗം, നസീർ വെള്ളൂപറമ്പിൽ എന്നിവർ പങ്കെടുത്തു. -------- TDL102 merchant നിയുക്ത ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെ തൊടുപുഴ മർച്ചൻറ്സ്​​ അസോ. പ്രസിഡൻറ്​ ടി.സി. രാജു തരണിയിലി​ൽ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.