വെല്ലുവിളികൾക്കിടെ കോൺഗ്രസ്​ നേതൃത്വത്തിൽ സി.പി. മാത്യു

-ഇടുക്കി ജില്ല കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷനായി സി.പി. മാത്യുവിനെ നിയമിച്ചു തൊടുപുഴ: ഇടുക്കി ജില്ലയിലെ കോൺഗ്രസി​ൻെറ പുതിയ അമരക്കാരനായി സി.പി. മാത്യു (74) എത്തുന്നു. പാർട്ടി നിരവധി വെല്ലുവിളികൾക്ക്​ നടുവിൽ നിൽക്കുന്ന നിർണായക ഘട്ടത്തിലാണ്​ മാത്യു നേതൃത്വം ഏറ്റെടുക്കുന്നത്​. ഗ്രൂപ്പുകളുടെ അതിപ്രസരം അവസാനിപ്പിച്ച്​ പാർട്ടിയുടെ അച്ചടക്കവും കെട്ടുറപ്പും തിരിച്ചുപിടിക്കുക എന്നത് ​തന്നെയാകും പുതിയ ഡി.സി.സി അധ്യക്ഷന്​​ മുന്നിലെ പ്രധാന വെല്ലുവിളി. യു.ഡി.എഫിന് വളക്കൂറുള്ള ഇടുക്കിയിൽ കോൺഗ്രസി​ൻെറ മുതിർന്ന നേതാക്കളിൽ ഒരാളെ തന്നെ ഉത്തരവാദിത്തം ഏൽപിക്കു​േമ്പാൾ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക്​ വ്യക്തമായ ചില കണക്കുകൂട്ടലുകളുണ്ട്​. നിലവിൽ കെ.പി.സി.സി അംഗമാണ്​ മാത്യു. മറ്റൊരു കെ.പി.സി.സി അംഗവും യു.ഡി.എഫ്​ ജില്ല ചെയർമാനുമായ അഡ്വ. എസ്​. അശോകനെ മാറ്റി മാത്യുവിനെ അധ്യക്ഷനാക്കാൻ തീരുമാനിച്ചത്​ അവസാന നിമിഷമാണ്​. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ പി.ടി. തോമസി​ൻെറ ശക്തമായ പിന്തുണയാണ്​ മാത്യുവിന്​ അനുകൂലമായ പ്രധാന ഘടകം. കോട്ടയത്ത്​ ഇൗഴവ പ്രാതിനിധ്യം ഉറപ്പായതോടെ ഇടുക്കിയിൽ ക്രിസ്​ത്യൻ സമുദായത്തെ പരിഗണിച്ചതും മാത്യുവിന്​ സഹായകമായി. ജില്ലയിൽനിന്ന്​ പട്ടികയിൽ ഉണ്ടായിരുന്ന എം.എൻ. ഗോപി, ജോയി വെട്ടിക്കുഴി എന്നിവർ ആദ്യമേതന്നെ പുറത്തായിരുന്നു. വ്യക്തികേന്ദ്രീകൃത ​ഗ്രൂപ്പുകളുമായി അച്ചടക്കം നഷ്​ടപ്പെട്ട അവസ്ഥയിലാണ്​ ജില്ലയിൽ കോൺഗ്രസ്​. 20 വർഷമായി ജില്ലയിൽനിന്ന്​ കോൺഗ്രസ്​ ടിക്കറ്റിൽ ഒരു എം.എൽ.എയെ നിയമസഭയിലേക്ക്​ അയക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം വെല്ലുവിളികളെ മാത്യുവിന്​ എങ്ങനെ അതിജീവിക്കാനാകുമെന്ന്​ കണ്ടറിയേണ്ടിയിരിക്കുന്നു. തൊടുപുഴ തെക്കുംഭാഗം ചവിട്ടാനിയിൽ സി.പി. മാത്യു തൊടുപുഴ ന്യൂമാൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലാണ്​ വിദ്യാഭ്യാസം പൂർത്തിയാക്കിയത്​. ജില്ലയിൽ പാർട്ടി നയിച്ച ഒ​േട്ടറെ സമരമുഖങ്ങളിൽ സജീവസാന്നിധ്യമായി. 1969ൽ ന്യൂമാൻ കോളജിൽ കെ.എസ്​.യു യൂനിറ്റ്​ സെക്രട്ടറിയായി. കെ.എസ്​.യു ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതിയംഗം, യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​, ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കോൺഗ്രസ്​ ​തൊടുപുഴ ബ്ലോക്ക്​ പ്രസിഡൻറ്​, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ------------ Box കോൺഗ്രസി​ൻെറ പ്രതാപം തിരിച്ചുപിടിക്കും -സി.പി. മാത്യു തൊടുപുഴ: ജില്ലയിൽ കോൺഗ്രസി​ൻെറ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്​ ലക്ഷ്യമെന്ന്​ നിയുക്ത ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. ബൂത്ത്​തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തും. ഗ്രൂപ്പുകൾക്കതീതമായി എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകും. ജില്ലയിൽ കോൺഗ്രസ്​ ഇപ്പോഴും ശക്തമായ പാർട്ടിയാണ്​. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും സംഘടനാപരമായ വീഴ്​ചകളുമാണ്​ ജില്ലയിൽ കോൺഗ്രസിന്​ എം.എൽ.എ ഇല്ലാതാകാൻ കാരണം. അത്തരം പ്രശ്​നങ്ങളെല്ലാം പരിഹരിക്കും. ഗ്രൂപ്പുകളുടെ അതിപ്രസരം അവസാനിപ്പിക്കാനാണ്​ ആഗ്രഹിക്കുന്നതെന്നും സി.പി. മാത്യു പറഞ്ഞു. ---------- ചിത്രം TDL101 CP Mathew സി.പി. മാത്യു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.