നെടുങ്കണ്ടം ബസ്​ ഓപറേറ്റിങ്​ സെൻറര്‍ നിലനിര്‍ത്തണം- കോൺഗ്രസ്​

നെടുങ്കണ്ടം ബസ്​ ഓപറേറ്റിങ്​ സൻെറര്‍ നിലനിര്‍ത്തണം- കോൺഗ്രസ്​ നെടുങ്കണ്ടം: നഷ്​ടത്തി​ൻെറ പേരുപറഞ്ഞ്് നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ്​ സൻെറര്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൻെററിന്​ മുന്നിൽ ധര്‍ണ നടത്തി. മുമ്പ്്് 21 സര്‍വിസുകള്‍ നെടുങ്കണ്ടത്തുനിന്ന്​ ഉണ്ടായിരുന്നത് ഒമ്പതായി ചുരുങ്ങി. ലാഭകരമായി ഓടിയിരുന്ന ദീര്‍ഘദൂര സര്‍വിസുകള്‍ പോലും നിര്‍ത്തലാക്കി. നെടുങ്കണ്ടം ഓപറേറ്റിങ്​ സൻെറര്‍ നഷ്​ടത്തിലാണെന്ന് വരുത്തി തീര്‍ത്ത് നിര്‍ത്തലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി ഉദ്്്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡൻറ്​ അനില്‍ കട്ടൂപ്പാറ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.