മാർക്കറ്റിലെ ശുചിമുറിയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ എഴുതി െവച്ചയാളെ പൊലീസ് തിരയുന്നു കട്ടപ്പന: മാർക്കറ്റിലെ ശുചിമുറിയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ എഴുതി െവച്ച വിരുതനെ പൊലീസ് തിരയുന്നു. ഈ നമ്പറിൽ വിളിച്ച് സഭ്യമല്ലാതെ സംസാരിച്ച കുമളി സ്വദേശി സുരേഷ് (34), കട്ടപ്പന സ്വദേശി അജീഷ് (34) എന്നിവർ അറസ്റ്റിൽ. വീട്ടമ്മയോട് വിരോധമുള്ള ആരോ ആണ് കട്ടപ്പന ചന്തയിലെ ശുചി മുറിയിൽ ഫോൺ നമ്പർ എഴുതി െവച്ചത്. കഴിഞ്ഞ 20നാണ് ഫോണിലേക്ക് വിളിച്ച് സുരേഷ് മോശമായി സംസാരിച്ചത്. ഫോൺ കട്ട് ചെയ്‌തെങ്കിലും പിറ്റേദിവസം അജീഷും വിളിച്ച് മോശമായി സംസാരിച്ചു. ഫോൺ നമ്പർ ലഭിച്ചതിനെക്കുറിച്ച ചോദ്യത്തിന് മാർക്കറ്റിലെ ശുചിമുറിയിൽ നിന്നെന്ന് ഇയാൾ പറഞ്ഞു. അതോടെ വീട്ടമ്മ കട്ടപ്പന പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിൻെറ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തിയപ്പോൾ മറ്റൊരാളുടെ നമ്പറിൽ നിന്നാണ് സുരേഷ് വിളിച്ചതെന്ന് കണ്ടെത്തി. തുടർന്ന് വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച ഇരുവരെയും കട്ടപ്പന എസ്.ഐ കെ.ദിലീപ്കുമാർ പിടികൂടി. ഈ സമയം പരാതിയിൽ മൊഴി നൽകാനായി വീട്ടമ്മ സ്‌റ്റേഷനിൽ എത്തിയിരുന്നു. പ്രതികൾ രണ്ട് പേരും കാലുപിടിച്ച് വീട്ടമ്മയോട് ക്ഷമചോദിച്ചു. ഇതോടെ മൊഴി നൽകാതെ വീട്ടമ്മ പരാതിയിൽനിന്ന് പിന്തിരിഞ്ഞു. എന്നാൽ, സ്ത്രീകളോട് മോശമായി സംസാരിച്ച് ശല്യം ചെയ്തതിന് ഇരുവർക്കുമെതിരെ പൊലീസ് സ്വമേധയ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു. തുടർന്ന് ശുചിമുറിയിലെ നമ്പർ െപാലീസ് മായിച്ച് കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.