അർധരാത്രി പാമ്പുകടിയേറ്റ യുവാവിന് രക്ഷകരായി പൊലീസ്

തൊടുപുഴ: അർധരാത്രി പാമ്പുകടിയേറ്റ് നിസ്സഹായനായി റോഡരികിൽനിന്ന യുവാവി​ൻെറ ജീവൻ രക്ഷിച്ച് പൊലീസ്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് മുട്ടം വിജിലൻസ് ഓഫിസിന്​ സമീപം റോഡരികിൽനിന്നാണ്​ ശങ്കരപ്പിള്ളി വള്ളിപ്പാറയിൽ സലിമോ​ൻെറ മകൻ അജിത്തിന് (21) പാമ്പുകടിയേറ്റത്. ഈ സമയം തിരുവനന്തപുരത്തുപോയി മടങ്ങിവരുകയായിരുന്ന മുട്ടം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥൻ സെബി മാത്യു. പാമ്പുകടിയേറ്റെന്ന്​ പറഞ്ഞപ്പോൾ സെബി ഉടൻ മുട്ടം പൊലീസ് സ്​റ്റേഷനിൽ വിളിച്ചു. പൊലീസ്​ ജീപ്പ്​ സ്ഥലത്തില്ലെന്ന്​ വ്യക്തമായതോടെ സെബി സ്വന്തം വാഹനത്തിൽ യുവാവിനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന്​ കുത്തിവെപ്പ് നൽകിയെങ്കിലും വിഷം വ്യാപിക്കുന്നുണ്ടെന്ന് മനസ്സിലാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേ​ശിച്ചു. മുട്ടം സ്​റ്റേഷനിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ നവാസ്, സിവിൽ പൊലീസ് ഓഫിസർ അജിംസ് എന്നിവർ അജിത്തി​ൻെറ വീട് കണ്ടെത്തി മാതാപിതാക്കളെയും ബന്ധുവിനെയും കൂട്ടി പൊലീസ് ജീപ്പിൽ താലൂക്ക്​ ആശുപത്രിയിലെത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അജിത്തി​ൻെറ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർ പറഞ്ഞു. തക്കസമയത്ത് ഇടപെട്ട് മക​ൻെറ ജീവൻ രക്ഷിച്ചതിന് നന്ദി പറയുകയാണ് മാതാവ്​ റോസമ്മയും കുടുംബാംഗങ്ങളും. ------------ കോവിഡ്​ വ്യാപനം: തൊടുപുഴ നഗരസഭയിൽ ജാഗ്രത നിർദേശം തൊടുപുഴ: കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ തൊടുപുഴ നഗരസഭ പരിധിയിൽ വരും ദിവസങ്ങളി ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ചെയർമാൻ സനീഷ് ജോർജ്​. നഗരസഭയിലെ 1, 3, 10, 13 വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണാണ്​. രോഗവ്യാപനം ഇനിയും കൂടിയാൽ മുന്നറിയിപ്പില്ലാതെ വാർഡുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ചെയർമാൻ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കും. ജനങ്ങൾ സൗജന്യ കോവിഡ് പരിശോധനകൾ പരമാവധി ഉപയോഗപ്പെടുത്തുകയും പരിധിയിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കുകയും വേണം. നഗരസഭ ഉദ്യോഗസ്ഥർ, പൊലീസ്​, സെക്ട്രൽ മജിസ്​േട്രറ്റുമാർ എന്നിവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധന ഉണ്ടായിരിക്കും. വ്യാപാര സ്ഥാപനങ്ങളിൽ ഒന്നിലധികം ആളുകൾക്ക് കോവിഡ്​ പോസിറ്റിവായാൽ സ്ഥാപനം അടച്ചുപൂട്ടണം. വഴിയോര കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, സ്വകാര്യ ബസ്​ ജീവനക്കാർ, സർക്കാർ ജീവനക്കാർ തുടങ്ങി പൊതുജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്നവർ അതീവ ശ്രദ്ധ പുലർത്തണം. വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർ സാഹചര്യത്തി​ൻെറ ഗൗരവം മനസ്സിലാക്കണമെന്നും ചെയർമാൻ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.