ഓണാവധിയിലെ തിരക്ക്​: കോവിഡ്​ ആശങ്കയിൽ ഹൈറേഞ്ച്​

പീരുമേട്, ഏലപ്പാറ, പാമ്പനാർ, കുട്ടിക്കാനം, പെരുവന്താനം മേഖലകളിലെ ഹോട്ടലുകളിൽ നല്ല തിരക്കായിരുന്നു പീരുമേട്: ഓണാവധിക്കാലത്ത് ഹൈേറഞ്ചിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തിയതോടെ പ്രദേശവാസികൾ കോവിഡ്​ ആശങ്കയിൽ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന്​ വിവിധ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും പലയിടത്തും അവയൊന്നും പാലിക്കപ്പെട്ടില്ലെന്നാണ്​ പരാതി. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ കേന്ദ്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. പീരുമേട്, ഏലപ്പാറ, പാമ്പനാർ, കുട്ടിക്കാനം, പെരുവന്താനം മേഖലകളിലെ ഹോട്ടലുകളിലും നല്ല തിരക്കായിരുന്നു. ചിലയിടങ്ങളിൽ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതും ആളുകൾ കൂട്ടം കൂടുന്നതും നിയന്ത്രിക്കാനായില്ല. ഇതിനിടെ പീരുമേട്ടിലെ ബെവ്കോ മദ്യവിൽപനശാലയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇയാൾക്ക്​ നൂറുകണക്കിന് ആളുകളുമായി സമ്പർക്കം ഉണ്ടായതായി പറയപ്പെടുന്നു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മദ്യവിൽപനശാല അടച്ചുപൂട്ടി. കുട്ടിക്കാനത്തെ ഒരു ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കും കഴിഞ്ഞയാഴ്ച കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.