ദേവിയാറിൽ ഉപരിപഠനത്തിന് സൗകര്യമില്ല

അടിമാലി: ദേവിയാർ മേഖലയിൽ ഉപരിപഠനത്തിന്​ മതിയായ സൗകര്യമില്ലാതെ വിദ്യാർഥികൾ ആശങ്കയിൽ. ഇതോടെ ദേവിയാര്‍ ഗവ. ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ അടിമാലിയില്‍ രണ്ട് മാനേജ്‌മൻെറ്​ സ്‌കൂളുകളാണ് ഉള്ളത്. ഇവിടെ പ്ലസ് ടുവിന് നിരവധി പഞ്ചായത്തുകളില്‍നിന്ന് കുട്ടികളെത്തുന്നതോടെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് സയന്‍സ്, കോമേഴ്‌സ് തുടങ്ങി ഇഷ്​ടവിഷയങ്ങള്‍ ലഭിക്കാറില്ല. ദേവിയാര്‍, അടിമാലി, തലമാലി, മച്ചിപ്ലാവ് ഹൈസ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളില്‍ കൂടുതലും 40 മുതല്‍ 50 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളുകളിലെത്തിയാണ് പ്ലസ്​ ടു പഠനം നടത്തുന്നത്​. കര്‍ഷകരും നിർധനരും ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും കൂടുതലുള്ള പഞ്ചായത്തില്‍ ഇത്തരക്കാരുടെ മക്കള്‍ക്ക്​ പഠിക്കാന്‍ വലിയതുക ചെലവാക്കേണ്ടതായും വരുന്നു. ഇതോടെ പത്താംക്ലാസ് വിജയിച്ചവര്‍ തുടര്‍പഠനത്തിന് അവസരമില്ലാതെ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ്​ തങ്ങള്‍ പഠിച്ച സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറിയാക്കി ഉയര്‍ത്തുന്നതും കാത്തിരിക്കുന്നത്. ദേവിയാര്‍ സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ അദാലത്തുകളിലടക്കം വിഷയം ഉന്നയിച്ചിട്ടും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ആവശ്യമായ അടിസ്ഥാന സൗകര്യമെല്ലാം ഉണ്ടായിട്ടും ഹയര്‍സെക്കന്‍ഡറി വേണമെന്ന സ്‌കൂളി​ൻെറ ആവശ്യത്തിനുനേരെ വിദ്യാഭ്യാസവകുപ്പ് മുഖംതിരിക്കുകയാണ്. ഹൈറേഞ്ചിലെ ആദ്യകാല സ്‌കൂളുകളിലൊന്നാണ് ദേവിയാര്‍. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 12 കുട്ടികള്‍ എ പ്ലസ് വാങ്ങി 96 ശതമാനം വിജയം നേടിയിട്ടുണ്ട്. പത്താം ക്ലാസ് വിജയിച്ചവര്‍ ഹയര്‍സെക്കന്‍ഡറിക്ക് മാതൃസ്‌കൂളില്‍തന്നെ അപേക്ഷിച്ചാല്‍ രണ്ടുമാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. എന്നാല്‍, ദേവിയാര്‍ സ്‌കൂളിലെ 90 കുട്ടികള്‍ക്കും അവരുടെ സ്‌കൂളില്‍ ഉപരിപഠനത്തിന് സൗകര്യമില്ലാത്തതിനാല്‍ ആ മാര്‍ക്ക് കിട്ടാന്‍ അര്‍ഹതയില്ല. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ തുടര്‍പഠത്തിന് അവസരം നഷ്​ടപ്പെടുമോ എന്ന ആശങ്കയിലാണ് കുട്ടികളെന്ന് പി.ടി.എ പ്രസിഡൻറ്​ നൗഷാദ് തമ്പിക്കുടി പറഞ്ഞു. പ്ലസ് ടു അനുവദിക്കാൻ ആവശ്യമായ എല്ലാ സൗകര്യവും നിലവില്‍ ഈ വിദ്യാലയത്തിലുണ്ട്. box പ്ലസ്​ ടു അനുവദിക്കാന്‍ ഇടപെടും- എം.എൽ.എ ദേവിയാര്‍ ഗവ. ഹൈസ്‌കൂളില്‍ പ്ലസ്​ ടു അനുവദിക്കാന്‍ ഇടപെടുമെന്ന്് അഡ്വ. എ. രാജ എം.എല്‍.എ. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിൽ ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ദേവിയാര്‍. പ്ലസ്​ ടുവിന് ഇവിടത്തെ കുട്ടികള്‍ വിദൂരസ്ഥലങ്ങളില്‍ പോകേണ്ട സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്​ടിക്കുന്നത്. ആദിവാസികളും മറ്റ് പിന്നാക്ക ജനവിഭാഗങ്ങളുമാണ് ഈ സ്‌കൂളി​ൻെറ പരിധിയില്‍ കൂടുതലുളളത്. ഇതിന് വേഗത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.