p4 lead അടിമാലി: ഡി.സി.സി അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലിരിക്കെ മൂന്ന് പേര്‍ അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗവും മുന്‍ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനുമായ സി.പി. മാത്യു, ഡി.സി.സി ഭാരവാഹിയും കട്ടപ്പന മുനിസിപ്പല്‍ മുന്‍ ചെയര്‍മാനുമായ ജോയി വെട്ടിക്കുഴി, യുവജന പ്രതിനിധിയായ എം.എന്‍. ഗോപി എന്നിവരെയാണ് പരിഗണിക്കുന്നത്. പ്രബല ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് എ.ഐ.സി.സി വഴങ്ങിയാലേ ഇനി പട്ടികയിൽ മാറ്റമുണ്ടാകൂ. ഇടുക്കിയില്‍നിന്നുള്ള കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറും തൃക്കാക്കര എം.എല്‍.എയുമായ പി.ടി. തോമസിൻെറ മേല്‍നോട്ടത്തിലാണ് പട്ടിക എ.ഐ.സി.സിക്ക് കൈമാറിയത്. ഇതോടെ പട്ടികക്കെതിരെ എ, ഐ ഗ്രൂപ്പുകളിലെ ചിലർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച തട്ടകമെന്ന നിലയില്‍ അറിയപ്പെടുന്ന ഇടുക്കിയില്‍ പണ്ട് ഐ ഗ്രൂപ്പിനായിരുന്നു മേൽക്കോയ്മ. രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിൻെറ തലപ്പത്ത് എത്തിയതോടെ വീതംവെക്കലില്‍ മാത്രമാണ് ഇടുക്കിയില്‍ സംഘടന പ്രവര്‍ത്തനം വന്നത്. ഇതോടെ ബൂത്ത് തലത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടി പരാജയമായി മാറി. ഇടുക്കിയില്‍നിന്ന് നിയമസഭയില്‍ കോണ്‍ഗ്രസിന് അംഗങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. ഈ വെല്ലുവിളി ഏറ്റെടുത്ത് മുന്നേറാന്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവർത്തിക്കുന്നവർക്കേ കഴിയൂവെന്ന നിലയിലാണ് പട്ടിക എ.ഐ.സി.സിക്ക് കൈമാറിയതെന്നറിയുന്നു. നിലവിലെ ഡി.സി.സി നേതൃത്വത്തിനും മുന്‍ ഡി.സി.സി പ്രസിഡൻറുമാര്‍ക്കും പട്ടികയിൽ പേരുള്ളവരുടെ മുന്‍കാല പ്രവൃത്തികള്‍ ഉയര്‍ത്തിക്കാട്ടി പരാതികളും സംസ്ഥാന നേതൃത്വത്തിന് അയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.