നെടുങ്കണ്ടം: വലിയതോവാളയില്‍ നിയമവിരുദ്ധമായി പുരയിടത്തില്‍നിന്ന് മുറിച്ചുനീക്കിയ തേക്കിൻെറ ഉരുപ്പടികള്‍ വനംവകുപ്പ് പിടിച്ചെടുത്തു. വലിയ തോവാള അഞ്ചുമുക്ക്് ഭാഗത്ത്് പുരയിടത്തില്‍ സൂഷിച്ചനിലയിലാണ് 40,000 രൂപയുടെ ഉരുപ്പടികള്‍ കണ്ടെത്തിയത്. വലിയതോവാള മൂത്താശ്ശേരി കുഞ്ഞച്ചന്‍ എന്ന ജോസഫ് മാണിയുടെ പുരയിടത്തിലാണ് ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്നത്. ഇയാളുടെ അയല്‍വാസി പുന്നശ്ശേരി വര്‍ഗീസിൻെറ പുരയിടത്തില്‍നിന്ന തേക്ക് മരങ്ങള്‍ കുഞ്ഞച്ചന്‍ വിലയ്ക്കുവാങ്ങിയതായിരുന്നുവെന്ന്് പറയപ്പെടുന്നു. വര്‍ഗീസിൻെറ പട്ടയഭൂമിയിൽനിന്ന മരങ്ങളാണ് മുറിച്ചതെങ്കിലും ഇവ വനംവകുപ്പിൻെറ അനുമതിയില്ലാതെ മുറിച്ചതായതിനാല്‍ ഇവര്‍ രണ്ടുപേരുടെ പേരിലും വനംവകുപ്പ് കേസെടുത്തു. 40,000 രൂപയുടെ ഉരുപ്പടികളും 500 രൂപയുടെ വിറകുമാണ് പിടികൂടിയത്. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കല്ലാര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഇ.വി. പ്രസാദ്, ബീറ്റ്്് ഫോറസ്റ്റ് ഓഫിസര്‍മാരായ ടി.എസ്. സുനീഷ്, എസ്. പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. idl ndk വനംവകുപ്പ്് പിടിച്ചെടുത്ത തേക്കിൻെറ ഉരുപ്പടികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.