നെടുങ്കണ്ടം: എം.ജി സർവകലാശാല ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി നെടുങ്കണ്ടം എം.ഇ.എസ് കോളജ് ചാമ്പ്യന്മാരായി. വനിതവിഭാഗത്തില്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും നേടി രണ്ടാംസ്ഥാനം നിലനിര്‍ത്തി. പുരുഷ വിഭാഗത്തില്‍ അര്‍ജുന്‍ അജികുമാര്‍, അഖില്‍ ജോണ്‍ എന്നിവർ സ്വര്‍ണവും സന്ദീപ് ഷാജി വെള്ളിയും സന്ദീപ് ലാലു വെങ്കലവും വനിതവിഭാഗത്തില്‍ അരുണിമ, മരിയ എന്നിവർ സ്വര്‍ണവും അനശ്വര, സോണിയ, സോഫിയ, അനിത എന്നിവർ വെള്ളിയും നേടി. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ കോളജ് സെക്രട്ടറി അബ്ദുൽ ഷുക്കൂര്‍ കൈമാറി. പ്രിന്‍സിപ്പല്‍ എ.എം. റഷീദ്, അധ്യാപകരായ അനൂപ്, നന്ദജന്‍ എന്നിവര്‍ സംബന്ധിച്ചു. idl ndk മെഡല്‍ ജേതാക്കള്‍ അധ്യാപകരോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.