​​വെബിനാർ നടത്തി

അടിമാലി: ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ഡി.കെ.എൽ.എം ദേവികുളം താലൂക്ക് കമ്മിറ്റിയും അടിമാലി മേഖല കമ്മിറ്റിയും സംയുക്തമായി 'ഉള്ഹിയ്യത്ത് പുണ്യവും കർമവും' വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ജംഇയ്യതുൽ ഉലമ താലൂക്ക് പ്രസിഡൻറ്​ അബ്​ദുൽ അസീസ് ഹാദി അധ്യക്ഷതവഹിച്ചു. മേഖല ചെയർമാൻ ഇബ്രാഹീം മൻസൂർ അൽ ബുഹാരി പ്രാർഥന നടത്തി. ഡി.കെ.എൽ.എം മേഖല പ്രസിഡൻറ്​ നിസാർ ബാഖവി യോഗം ഉദ്​ഘാടനം ചെയ്​തു. അടിമാലി ടൗൺ ജുമാമസ്​ജിദ്​ ഇമാം മുഹമ്മദ് സുനീർ ഫലാഹി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക്​ സെക്രട്ടറി അബ്​ദുൽ ജബ്ബാർ മൗലവി, ഡി.കെ.എൽ.എം സംസ്ഥാന സെക്രട്ടറി നൗഫൽ ബാഖവി, ജമാലുദ്ദീൻ മൗലവി, ഫരീദുദ്ദീൻ മന്നാന്നി, മുഹ്​യിദ്ദീൻ ബാഖവി, നൗഷാദ് മിഫ്ത്താഹി, ഉസ്​മാൻ മൗലവി, മീരാസ് ബാഖവി, സിദ്ദീഖ് വഹബി, സി.ഇ.എം. കുട്ടി മൗലവി തുടങ്ങിയവർ സംസാരിച്ചു. ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ. മൂസാ മൗലവി ക്ലാസിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.