ഗുണ്ടുമലയിലെ ഒമ്പതുകാരിയുടെ മരണം; പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു

മൂന്നാർ: രണ്ടുവർഷംമുമ്പ് എസ്​റ്റേറ്റ് ലയത്തിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ സംഘം അന്വേഷണം തുടങ്ങി. ഇടുക്കി നാർ​േകാട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാലാണ് സംഘത്തലവൻ. ലയത്തിനുള്ളിലെ തൊട്ടിലിൽ പ്ലാസ്​റ്റിക്​ കയർ കഴുത്തിൽ കുരുങ്ങിയ നിലയിലാണ്​ 2019 സെപ്റ്റംബർ ഒമ്പതിന്​ കുട്ടിയു​െട മൃതദേഹം കണ്ടെത്തിയത്​. പെൺകുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി ​പോസ്​റ്റ്​മോർട്ടത്തിൽ തെളിഞ്ഞതോടെ പൊലീസ് അന്ന്​ വിശദമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, കൊലപാതകത്തിലേക്ക്​ സൂചന നൽകുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നായിരുന്നു റിപ്പോർട്ട്​. രണ്ടുവർഷത്തിനുശേഷം കുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് പുതിയ അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. പുതിയ സംഘത്തിൽ വലിയ പ്രതീക്ഷയാണ് കുട്ടിയുടെ കുടുംബത്തിനും എസ്​റ്റേറ്റ് തൊഴിലാളികൾക്കുമുള്ളത്. ശനിയാഴ്ച മൂന്നാർ പൊലീസിൽനിന്ന്​ പുതിയ അന്വേഷണസംഘം കേസ് ഡയറി ഏറ്റുവാങ്ങി. അന്വേഷണത്തി​ൻെറ ഭാഗമായി എ.ജി. ലാൽ തിങ്കളാഴ്​ച രാവിലെ വീണ്ടും മൂന്നാറിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.