കൊച്ചുതോവാള കൊലപാതകം: പ്രതികളെ പിടികൂടണം -പൗരസമിതി

കട്ടപ്പന: ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കട്ടപ്പന കൊച്ചുതോവാള കൊച്ചുപുരക്കൽ ചിന്നമ്മയുടെ കൊലയാളിയെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച്​ കൊച്ചുതോവാള പൗരസമിതി രംഗത്ത്​. മന്ത്രി റോഷി അഗസ്​റ്റിന്​ ഇതുസംബന്ധിച്ച്​ നിവേദനം സമർപ്പിച്ചു. 2021 ഏപ്രിൽ എട്ടിന്​ പുലർച്ചയാണ് ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ ഉടൻ അറസ്​റ്റ്​ ചെയ്യുക, പൊലീസ് ഉദാസീനത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പൗരസമിതി ഉന്നയിക്കുന്നത്. 2021ഏപ്രിൽ എട്ടിന് പുലര്‍ച്ചയാണ് കൊച്ചുപുരയ്ക്കല്‍ ജോര്‍ജി​ൻെറ ഭാര്യ ചിന്നമ്മയെ (60) മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്​ച നടത്തിയ പോസ്​റ്റ്​മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ചിന്നമ്മയുടെ ശരീരത്തിലെ നാല് പവന്‍ ആഭരണങ്ങള്‍ കാണാനില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാത്തത് പൊലീസി​ൻെറ വീഴ്​ചയാണെന്നാണ്​ പൗരസമിതി ആരോപിക്കുന്നത്. ഇതിനിടെ ഈ അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം കിട്ടിയതും കേസി​ൻെറ തുടർ നടപടികളെ ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.