നെടുങ്കണ്ടം: പുഷ്പക്കണ്ടം മില്‍മപടി അണക്കരമെട്ട്്്് റോഡ് മഴയില്‍ ചളിക്കുണ്ടായതോടെ കാൽനടയും അസാധ്യം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലാണ് റോഡ് പൂര്‍ണമായും ചളിക്കുഴിയായത്. 200 കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡാണ് തകര്‍ന്നുകിടക്കുന്നത്. ചളി നിറഞ്ഞുകിടക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയര്‍ മണ്ണില്‍ താഴ്ന്നു പോകുകയാണ്. അത്യാസന്ന നിലയിലായ രോഗികളെ മൂന്ന് കിലോമീറ്ററോളം ദൂരം എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയിലാണ്. ഇതിനിടെ പ്രദേശവാസികളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്ന്് കഴിഞ്ഞ വര്‍ഷം റോഡ് കോണ്‍ക്രീറ്റ് ചെയ്യാമെന്ന്് ഉറപ്പ്് നല്‍കിയിരുന്നെങ്കിലും പാലിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.