കർഷകർക്ക്​ സ്വന്തം കമ്പനി വരുന്നു

അടിമാലി: അടിമാലി, ദേവികുളം ബ്ലോക്കിലെ കർഷകർക്കായി ഐ.സി.എ.ആർ കൃഷി വിജ്ഞാനകേന്ദ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി തുടങ്ങുന്നു. അഞ്ചു വർഷത്തിനുള്ളിൽ കർഷകരുടെ സാമ്പത്തിക അഭിവൃദ്ധി ഉറപ്പുവരുത്തുന്നതിനായി 10,000 പുതിയ എഫ്.പി.ഒകൾ (ഫാർമേഴ്​സ്​ പ്രൊഡ്യൂസർ ഓർഗനൈസേഷൻ) രൂപവത്​കരിച്ച്​ പ്രോത്സാഹിപ്പിക്കും. കാർഷിക ഉൽപന്നങ്ങളുടെ ഉൽപാദകരായ കർഷകർക്ക് ഗ്രൂപ്പുകൾ രൂപവത്​കരിക്കാനും കേരള കോ-ഓപറേറ്റിവ് സൊസൈറ്റി ആക്​ടിന്​ കീഴിൽ ഇവരെ രജിസ്​റ്റർ ചെയ്​ത്​ സ്വയംസംരംഭകർ ആക്കുന്നതിനും വിപണി അവസരങ്ങൾ വർധിപ്പിക്കാനും ഇതുവഴി സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ഓരോ എഫ്.പി.ഒയും രൂപവത്​കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ക്ലസ്​റ്റർ അധിഷ്​ഠിത ബിസിനസ് ഓർഗനൈസേഷൻ മുഖേനയാണ്. ​േഫാൺ: 9496762407. ഫോൺ വഴി രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി ജൂലൈ 17.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.