വാര്‍ഡ് തലങ്ങള്‍ കേന്ദ്രീകരിച്ച് വാക്​സിനേഷൻ ഗുണപ്രദം

നെടുങ്കണ്ടം: വാക്‌സിനേഷന്‍ സൗകര്യം വാര്‍ഡ് തലങ്ങള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തണമെന്നും സ്‌പോട്ട്​ രജിസ്‌ട്രേഷന്‍ നിലനിര്‍ത്തണമെന്നും ആവശ്യം ശക്തമായി. ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിെലടുത്താണിത്​. വിവിധ മേഖലകളില്‍ നെറ്റ്​വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്‌പോട്ട്​ രജിസ്‌ട്രേഷന്‍ നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ഹൈറേഞ്ചിലെ മിക്ക പഞ്ചായത്തുകളും അതി വിശാലമാണ്. നെടുങ്കണ്ടം, അടിമാലി, വണ്ടിപ്പെരിയാര്‍, മൂന്നാര്‍, കുമളി തുടങ്ങിയ പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളില്‍നിന്ന്​ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ എത്തുന്നതിന് നാട്ടുകാര്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. വാഹനങ്ങളുടെ ലഭ്യത കുറവും ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു. ദൂരമേഖലകളില്‍നിന്ന്​ വാഹനം വാടകക്ക് വിളിച്ച് വരേണ്ട അവസ്ഥയിലാണ്. മൊബൈല്‍ നെറ്റ്​വര്‍ക്കി​ൻെറ അഭാവംമൂലം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും കൃത്യമായി നടത്താനാവുന്നില്ല. സ്‌പോട്ട്​ രജിസ്‌ട്രേഷന്‍ നിലനിര്‍ത്തി, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. വിശാലമായ ഗ്രാമപഞ്ചായത്തുകളില്‍ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്രങ്ങൾ സജ്ജമാക്കി വാക്‌സിനേഷന്‍ വേഗത്തിലാക്കന്‍ അധികൃതര്‍ തയാറാവണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.