കോവിഡ് വാക്​സിനേഷൻ: ​സെക്കൻഡ്​ ഡോസിന്​ കാത്തിരിപ്പ്​ ​​

* മൂന്ന്​ ലക്ഷത്തിനടു​ത്ത്​ ആളുകൾക്കാണ്​ നൽകാനുള്ളത്​ തൊടുപുഴ: വാക്‌സിന്‍ ക്ഷാമം ജില്ലയുടെ കോവിഡ്​ പ്രതിരോധത്തിന്​ വെല്ലുവിളി സൃഷ്​ടിക്കുന്നു. മൂന്ന്​ ലക്ഷത്തിനടുത്ത്​ ആളുകൾക്കാണ്​ രണ്ടാംഡോസ്​ ലഭിക്കാനുള്ളത്​. നേരത്തേ രണ്ടാമത്തെ ഡോസ് ബുക്കിങ് ക്രമം ഇല്ലാതെ ലഭിച്ചിരുന്നു. ഇതിനിടെ വാക്‌സിനേഷന്‍ ഓണ്‍ലൈനിലാക്കിയതോടെ ഈ സൗകര്യം ഇല്ലാതായി. പലര്‍ക്കും രണ്ടാംഡോസ് എടുക്കേണ്ട സമയം കഴിഞ്ഞിട്ട് ആഴ്ചകളായി. അതേസമയം തിങ്കളാഴ്​ച മുതൽ സ്​പോട്ടാക്കി വാക്​സിൻ നൽകാൻ തീരുമാനിച്ചതായി ഡി.എം.ഒ അറിയിച്ചു. നാലുലക്ഷം പേർക്ക്​ ജില്ലയിൽ ഫസ്​റ്റ്​ ഡോസ്​ നൽകി. 1,17,000 ​പേർക്ക്​ മാത്രമാണ്​ സെക്കൻഡ്​ ഡോസ്​ നൽകാൻ കഴിഞ്ഞത്​. വാർഡുകളിലെ കോവിഡ്​ ക്യാമ്പുകൾ സ്​പോട്ടാക്കി മാറ്റാനാണ്​ തീരുമാനിച്ചതെന്ന്​​ ഡി.എം.ഒ പറഞ്ഞു​. വെളളിയാഴ്​ച രാത്രിയോടെ 11,000 ഡോസ്​ കോവിഷീൽഡും 5000 ഡോസ്​ കേവാക്​സിനും എത്തിയിട്ടുണ്ട്​. വാക്​സിൻ ആവശ്യത്തിന്​ ലഭിക്കാത്തതാണ്​ വിതരണം ചെയ്യാൻ തടസ്സമെന്നാണ്​ ആരോഗ്യ വകുപ്പ്​ അധികൃതർ ചൂണ്ടിക്കാട്ടുന്നത്​. ജനസംഖ്യ അടിസ്ഥാനത്തിലാണ്​ വാക്​സിൻ വിതരണം ചെയ്യുന്നത്​. അതുകൊണ്ട്​ തന്നെ ഇടുക്കി, വയനാട്​ ജില്ലകളിൽ വാക്​സിൻ ലഭിക്കുന്നത് കുറവാണ്​​. വിഷയത്തിൽ ത​ദ്ദേശസ്ഥാപനങ്ങളും പരാതികളുമായി രംഗത്തെത്തുന്നുണ്ട്​​. ജില്ലയിൽ ജനസംഖ്യ കൂടുതലുള്ള തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിൽ കൂടുതൽ വാക്​സിനുകൾ നൽകുന്നുണ്ട്​. ലഭ്യത അനുസരിച്ച്​ വാക്​സിൻ കൃത്യമായി എത്തിച്ചുനൽകുന്നുണ്ടെന്നാണ്​ ആരോഗ്യവകുപ്പ്​ അധികൃതർ പറയുന്നത്​. --------------- വണ്ടിപ്പെരിയാര്‍: പോസ്​റ്റ്​മോർട്ടം ഒഴിവാക്കാൻ എം.എല്‍.എ ശ്രമിച്ചെന്ന്​ ബി.ജെ.പി തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറ്​ വയസ്സ​ുകാരിയുടെ മരണശേഷം പോസ്​​റ്റ്​മോർട്ടം ഒഴിവാക്കാന്‍ വാഴൂർ സോമൻ എം.എല്‍.എ ശ്രമിച്ചെന്ന്​ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി പി. സുധീര്‍ ആരോപിച്ചു. എം.എല്‍.എ ഇടപെട്ടിട്ടും നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പൊലീസ് പോസ്​റ്റ്​മോർട്ടം നടത്തിയത്. പ്രതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായതിനാല്‍ സി.പി.എമ്മി​ൻെറ നിർദേശപ്രകാരമാണ് എം.എല്‍.എ ഇടപെട്ടത്. ദലിത് വിഭാഗത്തില്‍പ്പെട്ട വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കൊലപാതകം വാളയാറിലേതിന് സമാനമാണ്. അവിടെയും പ്രതികള്‍ സി.പി.എംകാരായിരുന്നു. പാര്‍ട്ടി രക്ഷിക്കുമെന്ന വിശ്വാസമാണ് കുറ്റകൃത്യം ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് പ്രേരണയാകുന്നത്. അഞ്ചുകൊല്ലം കൊണ്ട് രണ്ടായിരത്തിലേറെ പട്ടികജാതി, ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടും സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനിന്നെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബിനു ജെ.കൈമള്‍, ജില്ല സെക്രട്ടറി കെ.എസ്. അജി എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം നാട്ടുകാരടക്കം ആവശ്യപ്പെട്ടപ്പോഴാണ്​ പോസ്​റ്റ്​മോർട്ടം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട്​ സംസാരിച്ചതെന്നാണ് വാഴൂർ സോമൻ​ എം.എൽ.എയു​െട പ്രതികരണം​. പൊലീസ്​ ഉദ്യോഗസ്ഥർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം തുടരാൻ താനാണ്​ നിർദേശം നൽകിയത്​. പ്രതിക്ക്​ നിയമം അനുശാസിക്കുന്ന തക്കതായ ശിക്ഷതന്നെ ലഭിക്കണമെന്നാണ്​ ആഗ്രഹിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.