* തൊടുപുഴയിൽ 270 തെരുവ് കച്ചവടക്കാർ * നേരത്തേ തിരിച്ചറിയിൽ കാർഡ് നൽകിയ 289പേരിൽ ഇപ്പോഴുള്ളത് 80പേർ മാത്രം െതാടുപുഴ: കോവിഡ്-ലോക്ഡൗൺ സാഹചര്യം മൂലം ഉപജീവനമാർഗം തേടി കൂടുതൽപേർ തെരുവ് കച്ചവടത്തിലേക്ക് തിരിഞ്ഞതായും തൊടുപുഴ നഗരസഭയിൽ 270നടുത്ത് തെരുവ് കച്ചവടക്കാരുണ്ടെന്നും സർവേ. ദേശീയ നഗര ഉപജീവന ദൗത്യ ഭാഗമായി തൊടുപുഴ നഗരസഭയിൽ തെരുവ് കച്ചവടക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ആരംഭിച്ച സർവേയിലാണ് ഈ വിവരം. മൂന്ന് ദിവസങ്ങളിലാണ് നഗരത്തിൽ സർവേ പൂർത്തിയായത്. വിവിധ കേന്ദ്രങ്ങളിൽ വഴിയോരത്ത് കച്ചവടങ്ങളും ലോട്ടറി ഉൾപ്പെടെ വ്യാപാരവുമായി തുടരുന്നവരെ കണ്ടെത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഷെഡ് കെട്ടിയും മറ്റും തുടരുന്നവരെയും അപകടഭീഷണി ഉള്ള ഭാഗങ്ങളിൽ തുടരുന്നവരെയും ഇവിടെനിന്ന് മാറ്റുന്നതിനടക്കമാണ് സർവേ നടത്തിയത്. സർവേ പൂർത്തിയായ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് യോഗം ചേർന് തുടർനടപടി സ്വീകരിക്കും. തുടർന്ന് നഗരസഭയും വഴിയോര കച്ചവടക്കാരുടെ സംഘടനകളും നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ കച്ചവടമടക്കം അനുവദിക്കൂ. നഗരസഭ പ്രദേശത്ത് നേരത്തേ സർവേ നടത്തി 289 കച്ചവടക്കാരെയാണ് കണ്ടെത്തിയത്. ഇവർക്ക് തിരിച്ചറിയിൽ കാർഡുകളടക്കം നൽകിയിരുന്നെങ്കിലും ഇവരിൽ 80പേർ മാത്രമേ ഇപ്പോൾ ഉള്ളൂ. കൂടാതെ 190 പേരെയാണ് ഇപ്പോഴത്തെ സർവേയിൽ പുതുതായി കണ്ടെത്തിയത്. ഭൂരിഭാഗം പേരും പുതുതായി കച്ചവടത്തിനായി നഗരത്തിൻെറ വിവിധ പ്രദേശങ്ങളിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും എത്തിയവരാണ്. നിയമങ്ങൾ പാലിച്ച് കച്ചവടം നടത്തുന്നവരെ കണ്ടെത്തി അവർക്ക് പുതിയ കാർഡ് നൽകും. അനധികൃതമായി പ്രവർത്തിക്കുന്നവരുടെ കാര്യത്തിലടക്കം കമ്മിറ്റി ചേർന്ന് തീരുമാനങ്ങൾ എടുക്കും. നഗരസഭയിലെ ഉദ്യോഗസ്ഥർ ഒാരോ വാർഡിലും ഫീൽഡ് വിസിറ്റ് നടത്തിയാണ് വിവരശേഖരണം നടത്തിയത്. TDL STREET SURVEY െതാടുപുഴയിൽ വഴിയോര കച്ചവടക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥർ ------------------- വാറ്റുചാരായവും കോടയുമായി പിടിയിൽ അടിമാലി: പഴമ്പള്ളിച്ചാൽ മേഖലയിൽ എക്സൈസ് സംഘം നടത്തിയ തിരച്ചിലിനിടയിൽ അഞ്ച് ലിറ്റർ വാറ്റുചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒഴുവത്തടം തൈപ്പറമ്പിൽ ടോമി എക്സൈസ് അറസ്റ്റ് ചെയ്തു. അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ. രഘു, ഓഫിസർമാരായ പി.എച്ച്. ഉമ്മർ, കെ.എം അനിൽ, സുനീഷ് കുമാർ, ശ്രീജിത്, ക്ലമൻറ്, എസ്.പി. ശരത്, സുരേഷ് കുമാർ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.