നിയമനമില്ല; എൽ.പി സ്കൂളുകളിൽ അധ്യാപകരുടെ അഭാവം

page 2 നിലവിലെ എൽ.പി.എസ്.എ റാങ്ക് പട്ടികക്ക്​​ 150 ദിവസത്തിൽ താഴെ മാത്രം കാലാവധി ഇതുവരെ 195പേർക്കാണ്​ നിയമനം ലഭിച്ചത്​ തൊടുപുഴ: ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ മതിയായ അധ്യാപകർ ഇല്ലാത്തത്​ പ്രതിസന്ധി സൃഷ്​ടിക്കുന്നു. പ്രൈമറി എൽ.പി സ്കൂളുകളിൽ അധ്യാപകരുടെയും ഹെഡ്മാസ്​റ്റർമാരുടെയും ഒഴിവുകൾ 80ൽ അധികമാണ്​. എൽ.പി സ്കൂൾ ടീച്ചർമാരായി നിയമനം ലഭിച്ച 15 പേർക്ക് ഇതുവരെയായും ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ഒരുവർഷത്തിലധികമായി പ്രഥമാധ്യാപകരില്ലാതെ ജില്ലയിലെ 33 പ്രൈമറി വിദ്യാലയങ്ങൾ പ്രതിസന്ധിയിലാണ്. ഹെഡ്മാസ്​റ്റർമാരില്ലാത്തതിനാൽ സ്കൂളിലെ മുതിർന്ന അധ്യാപകർക്കാണ് അധിക ചുമതല. ചില വിദ്യാലയങ്ങളിൽ ഒരുവർഷം സർവിസ​ുള്ള അധ്യാപകർക്കുവരെ അധിക ചുമതല ലഭിച്ചിട്ടുണ്ട്. പ്രഥമാധ്യാപകരുടെ അഭാവം സ്കൂൾ പ്രവർത്തനത്തെയും കുട്ടികളുടെ എണ്ണത്തെ ബാധിക്കുമെന്നും അതുമൂലം ഭാവിയിലെ ജോലിസാധ്യതയെ ഇല്ലാതാക്കുമെന്നും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ആശങ്കപ്പെടുന്നു. നിലവിലെ എൽ.പി.എസ്.എ റാങ്ക് പട്ടികക്ക്​​ 150 ദിവസത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ. ജില്ലയിൽ ആകെ 195 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റ് ജില്ലകളിൽ റാങ്ക് പട്ടിക​ പൂർണമായും തീർന്നു. കാലാവധി തീരാറായതിനാൽ ഉയർന്ന പ്രായപരിധി കഴിഞ്ഞവർ ആശങ്കയിലാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. പ്രമോഷൻ, ഇൻറർഡിസ്ട്രിക്ട് ട്രാൻസ്ഫർ, തസ്തിക നിർണയം തുടങ്ങിയവ സമയബന്ധിതമായി നടക്കാത്തതിനാൽ നിരവധി അവസരം നഷ്​ടമാകുന്നതായും സർക്കാർ അടിയന്തരമായി ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ ഇടപെടണമെന്നും ജില്ലയിലെ എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് അസോ. ജില്ല പ്രസിഡൻറ് ബ്ലസി എം.രാജ്, സെക്രട്ടറി ബിനു കൊച്ചുചെറുക്കൻ, ട്രഷറർ സി.കെ. സുനിത എന്നിവർ ആവശ്യപ്പെട്ടു. ---------------------- എസ്. രമേശൻനായർ അനുസ്‌മരണം തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ല സമിതി ആഭിമുഖ്യത്തിൽ കവിയും തപസ്യ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന എസ്. രമേശൻ നായർ അനുസ്‌മരണയോഗവും ഗാനാഞ്ജലിയും നടന്നു. ചന്ദനം മണക്കുന്ന പൂന്തോട്ടം എന്നപേരിൽ നടന്ന ചടങ്ങിൽ തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡൻറ്​ പ്രഫ. പി.ജി. ഹരിദാസ്, മേഖല ജന. സെക്രട്ടറി വി.കെ. ബിജു, സംഗീതാചാര്യൻ ആർ.എൽ.വി മനോജ് പത്മനാഭൻ, ജില്ല സെക്രട്ടറി എം.എം. മഞ്ജുഹാസൻ എന്നിവർ സംസാരിച്ചു. തപസ്യ ജില്ല അധ്യക്ഷൻ കവി വി.കെ. സുധാകര​ൻെറ അധ്യക്ഷതയിൽ ഓൺലൈനായി നടത്തിയ പരിപാടിയിൽ ലക്ഷ്‌മിദാസ് കവിതാലാപനം നടത്തി. പരിപാടിയോട്​ അനുബന്ധിച്ച് നടന്ന ഗാനാഞ്ജലിയിൽ 22 ഗായകർ ചേർന്ന് എസ്. രമേശൻ നായർ രചന നിർവഹിച്ച ഗാനങ്ങൾ ആലപിച്ചു. ജില്ലാ ജന. സെക്രട്ടറി എസ്.എൻ. ഷാജി സ്വാഗതവും ജില്ല ട്രഷറർ സന്തോഷ്ബാബു നന്ദിയും പറഞ്ഞു. ----------------------------- p2 അധ്യാപകർക്ക്​ സാങ്കേതികവിദ്യ പരിശീലനം നൽകി തൊടുപുഴ: കേരള ശാസത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അധ്യാപകർക്കായി മൂന്നുദിവസങ്ങളിൽ ഓൺലൈനായി സംഘടിപ്പിച്ച സാങ്കേതികവിദ്യ പരിശീലനം സമാപിച്ചു. കോവിഡ്​ കാലത്ത് വിദ്യാഭ്യാസം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയ സാഹചര്യത്തിൽ അധ്യാപകരെ ഈ മേഖലയിൽ കൂടുതൽ മികവുള്ളവരാക്കുന്നതിനും അതുവഴി കുട്ടികൾക്ക് പഠനം ആസ്വാദകരമാക്കുകയെന്ന ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. ഉദ്ഘാടനം എസ്.എസ്.എ മുൻ സംസ്ഥാന പ്രോഗ്രാം ഓഫിസർ ഡോ. ടി.പി. കലാധരൻ നിർവഹിച്ചു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.പി. ലോഹിതദാസ്​ തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പോസ്​റ്റർ ഡിസൈനിങ്​​, ഗൂഗിൾ മീറ്റ്, വിഡിയോ എഡിറ്റിങ്​, തുടങ്ങിയ ക്ലാസുകൾക്ക് അനുരാഗ് എടച്ചേരി, ജയിംസ്​ കെ.ജോസ്, സി.എം. സുബൈർ, ഷമീർ സി.എ, ടോം ജോസഫ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് 80ലധികം അധ്യാപകർ പങ്കെടുത്തു. പരിഷത്ത് ജില്ല പ്രസിഡൻറ്​ സി.ഡി. അഗസ്​റ്റി​ൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സെക്രട്ടറി വി.വി. ഷാജി സ്വാഗതവും ഷമീർ സി.എ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.