p2 ചെറുതോണി: കഞ്ഞിക്കുഴി പാലപ്ലാവിൽ ഷെഡിനുള്ളിൽ ജീവിതം തള്ളിനീക്കുന്ന മറ്റത്തിൽ ഷാജിക്കും മെറിനും സാന്ത്വനവുമായി സാന്ത്വനം ട്രസ്റ്റ്. ഷാജിയും മെറിനും മൂന്ന് കുഞ്ഞുങ്ങളും ഒറ്റമുറി ഷെഡിനുള്ളിൽ ദുരിതജീവിതം നയിക്കുന്നത് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറംലോകത്തെ അറിയിച്ചിരുന്നു. വെൺമണി പാലപ്ലാവ് കോളനിയിൽ വനാതിർത്തിയോട് ചേർന്നാണ് ഷാജിയുടെ അടച്ചുറപ്പില്ലാത്ത വീട്. 2018ലെ പ്രളയത്തിലാണ് വീട് പൂർണമായും തകർന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സാന്ത്വനം ട്രസ്റ്റ ഭാരവാഹികൾ ഷാജിയുടെ വീട് സന്ദർശിച്ചത്. ട്രസ്റ്റ് അഡ്മിനിസ്േട്രറ്റർ സി.വി. വർഗീസ്, ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ, ഡയറക്ടർ പി.ബി. സബീഷ്, എന്നിവർ വീട് നിർമാണം ഏറ്റെടുക്കുന്ന വിവരം ഷാജിയേയും കുടുംബത്തെയും അറിയിച്ചു. സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റി അംഗം സിബി പേന്താനം ചെയർമാനായും ലോക്കൽ സെക്രട്ടറി കെ.വി. സന്തോഷ് കുമാർ കൺവീനറായും റോബിൻ ആലക്കൽ ട്രഷററായും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ അശോകൻ ,ജിഷ സുരേന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന ഭവനനിർമാണ കമ്മിറ്റിയും രൂപവത്കരിച്ചു. വീടിൻെറ നിർമാണം ഉടൻ ആരംഭിക്കുമെന്ന് സാന്ത്വനം ട്രസ്റ്റ് സെക്രട്ടറി സജി തടത്തിൽ അറിയിച്ചു. 850 സ്ക്വർഫീറ്റിലുള്ള വീടാണ് നിർമിക്കുന്നത്. ``````````````````` ചിത്രം...IDL SATWANAM SHAJI MERIN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.