പതിമൂന്നുകാരൻ പശുപരിപാലകനെ തേടി മന്ത്രിയുടെ വിളിയെത്തി

തൊടുപുഴ: ''മോനെ എന്നെ മനസ്സിലായോ..? ഞാൻ ചിഞ്ചുറാണിയാ മന്ത്രി''- വിഡിയോകാളിൽ മന്ത്രിയെ കണ്ടതോടെ കുട്ടിക്കർഷകൻ മാത്യു ബെന്നി (13) സ​ന്തോഷത്തോടെയും അത്ഭുതത്തോടെയും പറഞ്ഞു. ''അറിയും മ​ന്ത്രിയല്ലേ''. ക്ഷീരകർഷകനായ പിതാവ് ബെന്നിയുടെ മരണത്തെ തുടർന്ന് 14 പശുക്കളുടെ പരിപാലനം ഏറ്റെടുത്ത എട്ടാം ക്ലാസുകാര​ൻെറ ജീവിതം അറിഞ്ഞാണ്​ മന്ത്രി ബെന്നിയെ ഫോണിൽ വിഡിയോ കാൾ വിളിച്ചത്. വിശേഷം തിരക്കിയ മന്ത്രി കുടുംബത്തിന് സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. പശുക്കൾക്ക് നല്ല തൊഴുത്തില്ലെന്ന വിഷമം പങ്കു​െവച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പും നൽകി. മാത്യുവി​ൻെറ വീട് സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യാൻ ജില്ല മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനോട് നിർദേശിക്കാമെന്നും മന്ത്രി പറഞ്ഞു. മികച്ച ക്ഷീരകർഷകനാകുന്നതിനൊപ്പം മാത്യുവി​ൻെറ ആഗ്രഹംപോലെ പഠിച്ച് നല്ലൊരു വെറ്ററിനറി ഡോക്ടറാകട്ടെയെന്നും മന്ത്രി ആശംസിച്ചു. അമ്മ ഷൈനിയോടും സഹോദരനോടും മന്ത്രി സംസാരിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപറമ്പിൽ ബെന്നി മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചത്. തുടർന്ന്​ 14 പശുക്കളെ നോക്കാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന്​ അമ്മ ഷൈനി വിൽക്കാൻ തീരുമാനിച്ചെങ്കിലും മാത്യ​ു സമ്മതിച്ചില്ല. പശുക്കളെ താൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞതിനെ തുടർന്ന് മക​ൻെറ നിർബന്ധത്തിന് അമ്മ വഴങ്ങുകയായിരുന്നു. മാത്യുവി​ൻെറ പശ​ു സ്​നേഹം 'മാധ്യമം' വാർത്തയാക്കിയിരുന്നു. TDL NEWS IMAGE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.