മൂന്നാർ ഹൈ ആൾറ്റിറ്റ്യൂഡ്​ പരിശീലനകേ​ന്ദ്രം നവീകരണം വിലയിരുത്തി

ഇടുക്കി: കായികതാരങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈ ആൾറ്റിറ്റ്യൂഡ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ മൂന്നാർ കേ​ന്ദ്രത്തി​ൻെറ നവീകരണം വിലയിരുത്തി. എ. രാജ എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ല സ്​പോർട്സ്​ കൗൺസിൽ പ്രസിഡൻറ്​ റോമിയോ സെബാസ്​റ്റ്യൻ, സംസ്ഥാന കായികവകുപ്പ് എൻജിനീയറിങ്​ വിഭാഗം ഉദ്യോഗസ്ഥർ, സ്​പോർട്സ്​ കൗൺസിൽ ഉദ്യോഗസ്ഥർ, ജില്ല സ്​പോർട്സ്​ കൗൺസിൽ അംഗം ആർ. മോഹനൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. പണി വേഗം പൂർത്തിയാക്കാനും 15 ഏക്കർ വരുന്ന സ്​പോർട്സ്​ കൗൺസിലി​ൻെറ ഉടമസ്ഥതയിലെ മൂന്നാർ സ്​റ്റേഡിയം കായികവകുപ്പുമായി ബന്ധപ്പെട്ട് നവീകരിക്കാനും പദ്ധതി തയാറാക്കും. കായികവകുപ്പിൽനിന്ന്​ 1.40 കോടിയുടെ നവീകരണ പ്രവർത്തനങ്ങളും 40 ലക്ഷം രൂപ മുടക്ക്​ മുതലിൽ അന്താരാഷ്​ട്ര നിലവാരത്തിലെ ജിംനേഷ്യത്തി​ൻെറയും ഫിൽേട്രഷൻ പ്ലാൻറി​ൻെറയും നിർമാണം ആരംഭിച്ചു. ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള കായികതാരങ്ങൾക്ക് താമസിച്ച് മികച്ച രീതിയിൽ പരിശീലനം നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാകും. ജിംനേഷ്യം പൊതുജനങ്ങൾക്കും കൂടി ഉപയോഗിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ------------ TDL MLA RAJA മൂന്നാർ ഹൈ ആൾറ്റിറ്റ്യൂഡ് പരിശീലന കേന്ദ്രത്തിൽ നടക്കുന്ന നവീകരണം എ. രാജ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു TDL MUNNAR നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന മൂന്നാർ ഹൈ ആൾറ്റിറ്റ്യൂഡ് പരിശീലനകേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.