അടിമാലിയിലും മാങ്കുളത്തും ​േകാവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

അടിമാലി: മാങ്കുളം, അടിമാലി പഞ്ചായത്തുകളിൽ ​േകാവിഡ് കുതിച്ചുയരുന്നു. മാങ്കുളത്ത് ടി.പി.ആർ 23ഉം അടിമാലിയിൽ 14ഉം ആണ്. മാങ്കുളത്ത് ട്രിപിൾ ​േലാക് ഡൗൺ നിലവിൽവന്നു. ജൂ​െലെ ഏഴുവരെയാണിത്​. അടിമാലിയിൽ ​േലാക്ഡൗൺ കർശനമായി തുടരുകയാണ്. മൂന്ന്​ വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണായതിനെ തുടർന്ന്​ അടച്ചു. അടിമാലി പഞ്ചായത്തിൽ വ്യാഴാഴ്ച 50 പേർക്കാണ് ​േകാവിഡ് സ്ഥിരീകരിച്ചത്. വാണിജ്യ കേന്ദ്രമായ അടിമാലിയിൽ തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് കഴിയാതെ വരുന്നത് ​േരാഗ വ്യാപനത്തിന് കാരണമായി മാറി. നിയന്ത്രണദിവസങ്ങളിൽ വരെ വൻകിട വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നു. മാത്രമല്ല ചില വ്യാപാരികൾ ഷട്ടർ താഴ്ത്തി വ്യാപാരം നടത്തുന്നതായും ആ​േരാപണമുണ്ട്. താലൂക്ക്​ ആശുപത്രിയിൽ രണ്ട്​ ​േഡാക്ടർമാർ ഉൾപ്പെടെ 10 ജീവനക്കാർക്ക് ​േകാ​വിഡ് ബാധിച്ചത്​ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. തലമാലിയിൽ അതി തീവ്ര ​േരാഗവ്യാപനമാണ്. മാങ്കുളം, അടിമാലി പഞ്ചായത്തുകളിൽ ആദിവാസി ​േകാളനികളിൽ ​േരാഗം വ്യാപകമായിട്ടുണ്ട്. 15 ​േകാളനികളിൽ 50 ശതമാനം പേർക്കും ​േകാവിഡ് പിടിപെട്ടു. വരും ദിവസങ്ങളിൽ കോവിഡ്​ വ്യാപനം ഉയരുമെന്നാണ് ആ​േരാഗ്യ വകുപ്പി​ൻെറ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.