കരിങ്കുന്നം-കുണിഞ്ഞി റോഡ് ഗതാഗത യോഗ്യമാക്കണം

കൊടുകുത്തി: കരിങ്കുന്നം-കുണിഞ്ഞി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന്​ നാട്ടുകാർ. ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും ഇപ്പോഴത്തെ അവസ്ഥയിൽ ഈ വഴിയുള്ള സഞ്ചാരം ഏറെ ദുഷ്കരമാണ്. പുറപ്പുഴ പഞ്ചായത്തിലെ എട്ടാംവാർഡ് മടക്കച്ചേരി കവല മുതൽ കൊടികുത്തി വരെയുള്ള രണ്ട് കിലോമീറ്റർ ടാറിങ്​ പൂർണമായും പൊളിഞ്ഞ് കല്ലും മണ്ണും മാത്രമായി. ഈ ഭാഗങ്ങളിലെ ഓട അടഞ്ഞതുമൂലം വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ദുരവസ്ഥ ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെയായി ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടായിട്ടില്ല. ഈ വിവരങ്ങൾ കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ സർക്കാറി​ൻെറ ഭാഗത്തുനിന്ന്​ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. TDLroadthakarnnu തകർന്നുകിടക്കുന്ന കരിങ്കുന്നം-കുണിഞ്ഞി റോഡ്​ ----------------- തൊടുപുഴ ജില്ല ആശു​പത്രിയിലെ മലിനജലമൊഴുകുന്ന പൈപ്പിൽ ചോർച്ച തൊടുപുഴ: തൊടുപുഴ ജില്ല ആശുപത്രിയിലെ മലിനജലമൊഴുകുന്ന പൈപ്പിലെ ചോർച്ചയെ തുടർന്ന് ആശുപത്രിക്ക് മുന്നിലൂടെയും റോഡിലൂടെയും വെള്ളമൊഴുകുന്നു. ജില്ല ആശുപത്രിയുടെ പഴയ കെട്ടിടത്തി​ൻെറ മൂന്നാംനിലയിലൂടെ പോകുന്ന പൈപ്പിലാണ് ചോർച്ച. ഇവിടെനിന്ന് മലിനജലം ആശുപത്രിക്ക് മുന്നിലേക്കാണ് വീഴുന്നത്. ഈ വെള്ളം ഒഴുകി കാരിക്കോട്- ന്യൂമാൻ കോളജ് റോഡിലെത്തുന്നത് കാൽനട യാത്രികർക്കടക്കം ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നുണ്ട്. സ്വീവേജ് ടാങ്കിലെ തകരാറാണ് കാരണം. ടാങ്ക് വൃത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന്​ ആർ.എം.ഒ ഡോ. പ്രീതി പറഞ്ഞു. ​TDLthodupuzha hospita ​െതാടുപുഴ ജില്ല ആശുപത്രിയിലെ പെപ്പിലൂ​ടെ വെള്ളം ചോർന്ന്​ ഒഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.