ജംഇയ്യതുൽ ഉലമ സ്ഥാപക ദിനാചരണം

അടിമാലി: ലജ്​നത്തുൽ മുഅല്ലിമീൻ അടിമാലി മേഖല കമ്മിറ്റി നേതൃത്വത്തിൽ ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സ്ഥാപകദിനം ആചരിച്ചു​. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച​ മേഖല ഗൂഗിൾ മീറ്റിൽ പ്രസിഡൻറ്​ നിസാർ ബാഖവി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എ. മൂസ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി നൗഫൽ ബാഖവി, താലൂക്ക് സെക്രട്ടറി അബ്​ദുൽ ജബ്ബാർ മൗലവി, മേഖല വൈസ്​ പ്രസി. ഫരീദുദ്ദീൻ മന്നാനി, ക്ഷേമനിധി ചെയർമാൻ മുഹ്​യിദ്ദീൻ ബാഖവി, ഫൈസൽ ദാറാനി, മുഹമ്മദ് അസ്​ലം സഖാഫി, മീരാസ് ബാഖവി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജമാലുദ്ദീൻ മൗലവി സ്വാഗതവും മേഖല ട്രഷറർ ഉസ്മാൻ മൗലവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.