* വിതരണവുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നു page 2 leadddddddddd തൊടുപുഴ: ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻെറ ലഭ്യതക്കുറവ് പ്രതിസന്ധിക്കിടയാക്കുന്നു. വാക്സിൻ ലഭ്യതക്കുറവിന് പുറമേ ബുക്കിങ്ങിനും സ്ലോട്ട് ലഭ്യതക്കുമുള്ള പ്രതിസന്ധി തുടരുകയാണ്. മറ്റു ജില്ലകളിലെ കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കാൻ സ്ലോട്ടുകൾ ലഭ്യമെന്ന് കാണിക്കുമ്പോഴും ജില്ലയിൽ ലഭിക്കുന്നില്ല. സൈറ്റ് തടസ്സപ്പെടുക, ഒ.ടി.പി ലഭിക്കാൻ വൈകുക, സ്ലോട്ട് പെട്ടെന്ന് നിറയുക എന്നീ ബുദ്ധിമുട്ടുകൾ മൂലം വാക്സിനെടുക്കാൻ കഴിയാത്തവരും ജില്ലയിൽ ഏറെയുണ്ട്. പല വാക്സിനേഷൻ സൻെററുകളിലും വാക്സിൻ നൽകാൻ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസം 1600 ഡോസ് വാക്സിൻ എത്തിയെങ്കിലും തിങ്കളാഴ്ച ഇവ നൽകി. ചൊവ്വാഴ്ച 10,000 ഡോസ് കൂടി എത്തുമെന്നാണ് അറിയുന്നത്. മൊഗാ ക്യാമ്പുകളിലും ഹോസ്പിറ്റലുകളിലുമൊക്കെ കൂടുതൽ ഡോസുകൾ ആവശ്യമാണെങ്കിലും ഇതിനനുസരിച്ച് ലഭിക്കാത്ത് പ്രതിസന്ധിക്കിടയാക്കുന്നതായി ഇടുക്കി ഡി.എം.ഒ എൻ. പ്രിയ പറഞ്ഞു. മൂന്ന് ലക്ഷത്തിനടുത്ത് ഒന്നാംഡോസ് നൽകിയെങ്കിലും ഒരുലക്ഷത്തിനടുത്ത് മാത്രമേ രണ്ടാം ഡോസ് നൽകാൻ കഴിഞ്ഞിട്ടുള്ളൂ. ചിലയിടങ്ങളിൽ രണ്ടാം ഡോസ് വാക്സിൻ നൽകാൻ കഴിയാത്ത സ്ഥിതിയുണ്ട്. വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പലയിടങ്ങളിൽനിന്ന് ലഭിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. വാക്സിൻ എടുക്കാൻ കിലോമീറ്ററുകൾ യാത്രചെയ്യേണ്ടി വരുന്നു, അറിയിപ്പ് കിട്ടി വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയാലും വാക്സിൻ ലഭിക്കാത്ത സ്ഥിതി തുടങ്ങിയ പരാതികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്നുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കാനറിയാത്തതിനാൽ രജിസ്റ്റർ ചെയ്യാൻ പോലുമാകാതെ ബുദ്ധിമുട്ടുന്നവരുമുണ്ട്. ഇതിനിടെ, പല പഞ്ചായത്തുകളിലും ബുക്ക് ചെയ്യാത്തവരെ ജനപ്രതിനിധികളുടെ ഇടപെടലിൽ വാക്സിനെടുപ്പിക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. ------------------------ പരിഗണന വേണ്ട കുട്ടികൾക്ക് ജില്ലയിൽ 'കാവൽ പ്ലസ്' തൊടുപുഴ: പ്രത്യേക പരിഗണന അവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കാന്‍ കാവല്‍ പ്ലസ് പദ്ധതിയുമായി വനിത ശിശുവികസന വകുപ്പ്. സംരക്ഷിക്കാന്‍ ആരുമില്ലാത്തവര്‍, ബാലവിവാഹം പോലുള്ളവയുടെ ഇരകള്‍, ശിശുസംരക്ഷണ സമിതി മുമ്പാകെ എത്തുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍, ലൈംഗികാതിക്രമത്തിന് ഇരയായവര്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക ഇടപെടല്‍ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയ കാവല്‍ പദ്ധതിയുടെ അനുബന്ധമാണിത്. ഇവര്‍ക്ക് ആവശ്യമായ പരിചരണം, പുനരധിവാസം, കൗണ്‍സലിങ് തുടങ്ങി സാധാരണ ജീവിതത്തിലേക്ക് ഇവരെ തിരികെക്കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേഖലയില്‍ പ്രവത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വകുപ്പിൻെറ നേതൃത്വത്തില്‍ താലൂക്കുകള്‍ തോറും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഉള്‍പ്പെടുത്തുന്നത്. വീട്ടിലെ സാഹചര്യങ്ങളും മറ്റും മോശമായതിനെ തുടർന്ന് ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളെ അവരുടെ നില മെച്ചെപ്പെടുത്തി രക്ഷിതാക്കൾക്ക് ബോധവത്കരണമടക്കം നൽകി വീട്ടിലേക്ക് തിരികെ അയക്കുന്നതടക്കമുള്ള കാര്യങ്ങളാണ് കാവൽ പ്ലസ് ലക്ഷ്യമിടുന്നത്. ജില്ലയിൽ 300ഒാളം ശിശു സംരക്ഷണ സ്ഥാപനങ്ങളിലായി 1200ഓളം കുട്ടികളാണ് ഉള്ളത്. ഇവരിൽ ഏതെങ്കിലും തരത്തിൽ ഇരകളാക്കപ്പെട്ട 300പേർ മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവരെ കൗൺസലിങ്ങിനും വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയതിനും ശേഷം അവർക്ക് അനുകൂല സാഹചര്യമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണനയിലെന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എം.യു. ഗീത പറഞ്ഞു. ജൂെലെയോടെ തന്നെ ജില്ലയിൽ പദ്ധതി തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ സംഘടനകളില്‍നിന്ന് അപേക്ഷ ക്ഷണിച്ച് നടപടി പുരോഗമിക്കുകയാണെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.