ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കും - _മന്ത്രി റോഷി അഗസ്​റ്റിൻ

ഇടുക്കി: ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്​റ്റിൻ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയ വിതരണത്തിലെ തടസ്സം നീക്കി പരമാവധി ആളുകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് കലക്ടര്‍ എച്ച്. ദിനേശ​ൻെറ ശക്തമായ ഇടപെടലുകള്‍ ഉണ്ടായതിനാലാണെന്ന്​ മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ജില്ലയില്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ ശിശുരോഗ ചികിത്സാസൗകര്യം വർധിപ്പിക്കും ശിശുരോഗ വിദഗ്ധരെ നിയമിച്ചും നിയോനാറ്റല്‍, പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം വിപുലീകരിച്ചും ജില്ലയിലെ ശിശുരോഗ ചികിത്സാസൗകര്യം വര്‍ധിപ്പിക്കാൻ യോഗം തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തന പുരോഗതി വിലയിരുത്തു​ന്നതുമായി ബന്ധപ്പെട്ട്​ ചേര്‍ന്ന എം.എല്‍.എമാരു​െടയും ആരോഗ്യ പ്രവര്‍ത്തകരു​െടയും യോഗത്തിലാണ്​ ഈ തീരുമാനം. കെ.എസ്.ഇ.ബി മെഡിക്കല്‍ കോളജ് നവീകരണത്തിന് അനുവദിച്ചതില്‍ ശേഷിക്കുന്ന 1.16 കോടി രൂപ ചെലവഴിച്ച്് മെഡിക്കല്‍ കോളജില്‍ ദ്രവ ഓക്സിജന്‍ സംഭരിക്കാനുള്ള സംവിധാനം ഒരുക്കും. കോവിഡി​ൻെറ മൂന്നാം തരംഗത്തെ നേരിടാൻ മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓക്സിജന്‍ ബെഡുകള്‍, ഐ.സി.യു ബെഡുകള്‍, വൻെറിലേറ്ററ​ുകൾ എന്നിവ കൂടുതലായി ഒരുക്കും. 45 വയസ്സിന്​മുകളിലുള്ള 43 ശതമാനം പേര്‍ക്കും ജില്ലയില്‍ കോവിഡ് ഒന്നാം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൂടുതൽ മൊബൈൽ ടവറുകൾ വരും ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. നിലവി​െല ടവറുകളിലെ സേവനം മെച്ചപ്പെടുത്തി കാര്യക്ഷമമാക്കുക, ടവര്‍ ഇല്ലാത്തയിടങ്ങളില്‍ ടവര്‍ വിപുലീകരണം നടത്തുക, വൈദ്യുതി തടസ്സം നേരിടുമ്പോള്‍ ടവറുകള്‍ ഓഫായി പോകുന്ന സാഹചര്യത്തില്‍ ബാറ്ററി ബാക്അപ്പും ജനറേറ്ററി​ൻെറ ഉപയോഗവും കാര്യക്ഷമമാക്കുക എന്നിവക്ക് നിർദേശം നൽകി​. പട്ടയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നിടത്ത് ടവര്‍ നിര്‍മിക്കാന്‍ പഞ്ചായത്തി​ൻെറ അനുമതി ലഭിക്കാത്തയിടങ്ങളില്‍ ജില്ല ദുരന്ത നിവാരണ നിയമം അനുസരിച്ച്​ അനുമതി നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. സ്വകാര്യ സംരംഭകര്‍ക്ക്​ ടവറുകളില്ലാത്ത ഇടങ്ങളില്‍ ബി.എസ്.എന്‍.എല്ലിൽ ടവറുകള്‍ പങ്കുവെക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ജില്ലയില്‍ 11 ഇടങ്ങളില്‍ ബി.എസ്.എന്‍.എൽ ടവറുകള്‍ പങ്കുവെക്കുന്നതിന്​ റിലയന്‍സ് ജിയോ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ രണ്ടെണ്ണത്തിന് അനുമതി നല്‍കി. അഞ്ച്​ ടവർ ശേഷി കുറഞ്ഞവയാ​െണന്നതിനാൽ പങ്കുവെക്കാൻ സാധിക്കില്ലെന്നും ബാക്കി നാലിടങ്ങളിലെ ടവറുകളുടെ അവസ്ഥ പരിശോധിക്കുകയാണെന്നും ബി.എസ്.എന്‍.എല്‍ പ്രതിനിധി അറിയിച്ചു. ഇടുക്കി മിനി സിവില്‍ സ്​​റ്റേഷൻ നിര്‍മാണത്തി​ൻെറ നിയമ തടസ്സം നീക്കാൻ സര്‍ക്കാറി​ൻെറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ദീര്‍ഘഭാവിയിലെ ആവശ്യങ്ങള്‍കൂടി മുന്നില്‍ക്കണ്ട് വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനോടും മന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഓണ്‍ലൈനിൽ പങ്കെടുത്തു. എം.എൽ.എ മരായ എം.എം. മണി, വാഴൂര്‍ സോമന്‍, എ. രാജ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്, ജില്ല പൊലീസ്​ മേധാവി ആര്‍. കറുപ്പസാമി, എ.ഡി.എം ഷൈജു ജോസഫ്, ഡി.എം.ഒ ഡോ. എന്‍ പ്രിയ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. ​ TDL ROSHY AUGUSTIN ​​ജനപ്രതിനിധികളുടെയും വകുപ്പുതല മേധാവികളുടെയും യോഗം മന്ത്രി റോഷി അഗസ്​റ്റി​ൻെറ നേതൃത്വത്തിൽ കലക്​ട​േററ്റിൽ ചേർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.