പഴകിയ മത്സ്യം പിടികൂടി

തൊടുപുഴ: ലോക്ഡൗണിനോട് അനുബന്ധിച്ച് ഫിഷറീസ്-ഭക്ഷ്യസുരക്ഷ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയില്‍ പഴകിയ മീനുകള്‍ കണ്ടെത്തി നശിപ്പിച്ചു. തൊടുപുഴ നഗരസഭ മേഖല, കരിമണ്ണൂര്‍ പഞ്ചായത്ത്, ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന മത്സ്യശാലകളിലാണ് പരിശോധന നടത്തിയത്. 23കടകള്‍ പരിശോധിച്ചതില്‍ 15 കിലോയോളം വരുന്ന പഴകിയ ചൂര, മത്തി, വറ്റ എന്നിവ പിടികൂടി. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ തുടരും. ഫിഷറീസ് അസി. ഡയറക്ടര്‍ കണ്ണന്‍, തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എൻ. ഷംസിയം എന്നിവര്‍ നേതൃത്വം നല്‍കി. മീനില്‍ ശരിയായതോതില്‍ ഐസ് ഇടാത്ത സ്ഥാപനങ്ങള്‍ക്ക്​ പിഴയും ഈടാക്കും. ഒരുകിലോ മീനിന് ഒരുകിലോ എന്ന തോതില്‍ ഐസ് നിര്‍ബന്ധമായും ഇടണം. ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.