സ്ത്രീകൾക്ക് ഗാർഹിക പീഡന പരാതി നൽകാൻ 'രക്ഷാ ദൂത്'

കുമളി: വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വീട്ടിൽ ഇരുന്നു തന്നെ കൗൺസലിങ്, നിയമ സഹായം, പൊലീസ് സഹായം എന്നിവ ഓൺലൈനായി ലഭ്യമാക്കാൻ വനിത ശിശുവികസന വകുപ്പ് മുഖേന ജില്ലയിൽ മൂന്ന് പദ്ധതികൾക്ക് തുടക്കമായി. ഇതിൽ ഒന്നാമത്തെ പദ്ധതിയാണ് ''കാതോർത്ത്''. കോവിഡ് വ്യാപനത്തി​ൻെറ സാഹചര്യത്തെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർധിച്ചു വരുന്നതായ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിലാണ് ജില്ല വനിത ശിശുവികസന ഓഫിസ് മുഖേന പദ്ധതി നടപ്പാക്കുന്നത്. ഇതി​ൻെറ ഭാഗമായി മഹിള ശക്തി കേന്ദ്രയുടെ കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ജില്ലതല വിഭവ കേന്ദ്രത്തി​ൻെറ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രത്തി​ൻെറ മേൽ നോട്ടത്തിലാണ് കാതോർത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. kathorthu.wcd.kerala.gov.in എന്ന പോർട്ടൽ വഴിയാണ് സേവനം ലഭ്യമാക്കുന്നത്. രജിസ്​റ്റർ ചെയ്യുന്നവർക്ക് ആവശ്യാനുസരണം ഒരു സേവനമോ ഒന്നിലധികം സേവനങ്ങളോ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നതാണ്. രണ്ടാമത്തെ പദ്ധതിയാണ്​ 'രക്ഷാദൂത്'. ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് തപാൽ ഓഫിസ് മുഖേന സൗജന്യ സേവനം. ഗാർഹിക പീഡന പരാതികളിൽ ജില്ല വനിത ശിശുവികസന ഓഫിസർമാരും കുട്ടികൾക്കെതിരെയുള്ള പരാതികളിൽ ജില്ല ശിശുസംരക്ഷണ ഓഫിസർമാരും നടപടി സ്വീകരിക്കും. തപാൽ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന 'രക്ഷാ ദൂത്' പദ്ധതി പ്രകാരം, അതിക്രമം നേരിടുന്ന സ്ത്രീകൾക്കോ കുട്ടികൾക്കോ അ​െല്ലങ്കിൽ അവരുടെ പ്രതിനിധിക്കോ പോസ്​റ്റ്​ ഓഫിസിലെത്തി പേര് വിവരങ്ങൾ രേഖപ്പെടുത്താതെ പരാതി നൽകാം. പോസ്​റ്റ്​ ഓഫിസിൽ എത്തി ''തപാൽ'' എന്ന കോഡ് പറഞ്ഞ് പോസ്​റ്റ്​ മാസ്​റ്ററുടെ സഹായത്തോടെ പേപ്പറിൽ സ്വന്തം മേൽ വിലാസമെഴുതി പിൻകോഡ് സഹിതം ലെറ്റർ ബോക്സിൽ ഇടാം. അ​െല്ലങ്കിൽ വെള്ള കടലാസിൽ പൂർണ മേൽവിലാസം പിൻകോഡ് സഹിതം എഴുതി പുറത്ത് തപാൽ എന്നെഴുതി ലെറ്റർ ബോക്സിൽ ഇടാവുന്നതാണ്. മൂന്നാമത്തെ പദ്ധതി പൊൻവാക്ക്. ശൈശവ വിവാഹം തടയാൻ വനിത ശിശുവികസന വകുപ്പി​ൻെറ മറ്റൊരു പദ്ധതിയാണ് പൊൻവാക്ക്. ഇതനുസരിച്ച് ശൈശവ വിവാഹം മുൻകൂട്ടി ജില്ല വനിത ശിശുവികസന ഓഫിസിൽ അറിയിക്കേണ്ടതാണ്. വിവരം അറിയിക്കുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. കൂടാതെ അറിയിപ്പ്​ നൽകുന്നവരുടെ വ്യക്തി വിവരങ്ങൾ ഒരു ഘട്ടത്തിലും വെളിപ്പെടുത്തുന്നത​െല്ലന്നും ജില്ല വനിത ശിശു വികസന വകുപ്പ് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.