കാട്ടാനശല്യം ഒഴിയാതെ മാങ്കുളം

അടിമാലി: കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിലെ കുടുംബങ്ങള്‍. ജനവാസമേഖലകളായ പെരുമ്പന്‍കുത്ത്, കോഴിയിളക്കുടി തുടങ്ങിയ മേഖലകളില്‍ ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷിദേഹണ്ഡങ്ങള്‍ നശിപ്പിച്ചു. തെങ്ങ്, കമുക്, കൊക്കോ തുടങ്ങി നാനാവിധ വിളകള്‍ കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചു. വേനൽക്കാലത്ത് തീറ്റയും വെള്ളവും ലഭിക്കാതെവരുമ്പോള്‍ ആനകള്‍ കാടിറങ്ങുക പതിവാണെങ്കിലും മഴക്കാലമാരംഭിച്ചിട്ടും കാട്ടാനശല്യം ഒഴിയാത്തത് പ്രദേശത്തെ കുടുംബങ്ങളുടെ ഉറക്കംകെടുത്തുന്നുണ്ട്. വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന ആവശ്യം പ്രദേശവാസികള്‍ മുമ്പോട്ടു​ക്കെുന്നു. മാങ്കുളം ഗ്രാമപഞ്ചയത്ത് പരിധിയില്‍ വരുന്ന ആനക്കുളം, താളുങ്കണ്ടം, കവിതക്കാട്, മുനിപാറ തുടങ്ങി വിവിധ മേഖലകളിലും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ കര്‍ഷകര്‍ക്ക് വലിയ നഷ്​ടം വരുത്തിയാണ് മടങ്ങാറ്. ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ പ്രവേശിക്കാതിരിക്കാന്‍ കൃത്യമായ സംവിധാനമൊരുക്കിയാല്‍ മാത്രമേ പ്രദേശത്തെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമാകൂവെന്ന്​ പ്രദേശവാസികൾപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.