പൊതുഗതാഗതം നിലച്ചു; മാങ്കുളം ഒറ്റപ്പെടുന്നു

അടിമാലി: പുറംനാട്ടില്‍നിന്ന്​ ഒറ്റപ്പെട്ട് കിടക്കുന്നതും അവികസിത പഞ്ചായത്തുമായ മാങ്കുളത്തേക്ക് പൊതുഗതാഗത സൗകര്യമില്ലാത്തതിനാല്‍ ജനം ബുദ്ധിമുട്ടുന്നു. ലോക്ഡൗണ്‍ തുടങ്ങുന്നതിനുമുമ്പ​ുതന്നെ മാങ്കുളത്തേക്ക് ബസ് സര്‍വിസ് നിലച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തനരഹിതമായി. വില്ലേജ്, പഞ്ചായത്ത്, മൃഗാശുപത്രി, ആയുര്‍വേദ-ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ ഒറ്റ ജീവനക്കാരൻ മാത്രമാണുള്ളത്​. ഇവിടെനിന്ന്​ അത്യാവശ്യ ഫയലുകള്‍പോലും നീങ്ങാത്ത അവസ്ഥയാണ്. ചിന്നക്കനാല്‍, വട്ടവട, കാന്തല്ലൂർ പഞ്ചായത്തുകളിലും ഇതേ അവസ്ഥയാണ്​. പ്രശ്‌നം പരിഹരിക്കാന്‍ രാവിലെയും വൈകീട്ടും കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.