നെടുങ്കണ്ടം: അലങ്കാരച്ചെടികള്‍ മുതല്‍ പച്ചക്കറി വിത്തുകള്‍ക്ക് വരെ ഓണ്‍ലൈനിലൂടെ വിപണി കണ്ടെത്തി നിരവധി കര്‍ഷകര്‍. ചെടികള്‍ വീടിന് അലങ്കാരം മാത്രമല്ല, നല്ല വരുമാനവും നല്‍കുമെന്നതിനാല്‍ ഓണ്‍ലൈന്‍ കച്ചവടം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് ജില്ലയിലെ കര്‍ഷകര്‍. കോവിഡ് കാല പ്രതിസന്ധി ഓണ്‍ലൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മറികടക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം. മണ്ണില്‍നിന്ന് പിഴുതെടുത്ത് വേര് നഷ്ടപ്പെടാതെ കൃത്യമായി പായ്ക്ക് ചെയ്താണ് ചെടികള്‍ കൊറിയറില്‍ അയക്കുക. മികച്ച പച്ചക്കറി വിത്തുകളും ഫലവൃക്ഷങ്ങളുടെ തൈകളും സുഗന്ധ വ്യഞ്ജന തൈകളും ആവശ്യപ്പെടുന്നവരുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍ കാലം മുതല്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിപണി കണ്ടെത്തിയ നിരവധി കര്‍ഷകര്‍ ഇടുക്കിയിലുണ്ട്. ഇത്തവണ കച്ചവടം കൂടുതല്‍ കാര്യക്ഷമമാക്കി. ചെടിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുമ്പോഴെ ആവശ്യക്കാരെത്തും. ഇടുക്കിയിലെ കാലാവസ്ഥയില്‍ വളരുന്ന ചെടികള്‍ക്ക് ഉത്തരേന്ത്യയില്‍നിന്നാണ് ആവശ്യക്കാരേറെ. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഉള്ളവര്‍ പ്രധാനമായും പച്ചക്കറി വിത്തുകളും തൈകളുമാണ് ആവശ്യപ്പെടുന്നത്. മികച്ച ചെടികളും വിത്തുകളും ലഭ്യമാകുന്നതിനാല്‍ ഒരുതവണ വാങ്ങുന്നവര്‍ വീണ്ടും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.