കരുതാം, വയോജനങ്ങളെ...

super leadddddddddddd ഇന്ന്​ വയോജനങ്ങൾക്കെതിരായ ആക്രമണം സംബന്ധിച്ച ബോധവത്​കരണദിനം തൊടുപുഴ: വാർധക്യമെന്നത്‌ ചിലർക്കുമാത്രം വരുന്ന ഒരവസ്ഥയല്ല. ജനിച്ച എല്ലാ മനുഷ്യരും നടന്നടുക്കുന്നത് അതിലേക്കാണ്​. ഒരുകാലത്ത്​ വയോജനങ്ങളെ വീടി​ൻെറ ഐശ്വര്യമായി കണ്ടിരു​െന്നങ്കിൽ ഇന്ന്​ പല കുടുംബങ്ങളിലും അങ്ങനെയല്ല. ജില്ലയിൽ വയോജനങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ ഓരോ വർഷവും കൂടിവരുന്നതായാണ്​ കണക്കുകൾ​. 2020-21ലെ കണക്കുകൾ പരിശോധിച്ചാൽ ഇതുവരെ 131 കേസാണ്​ വയോധികരുമായി ബന്ധപ്പെട്ട്​ ജില്ലയിലെ മെയിൻറനൻസ്​ ​ട്രൈബ്യൂണലിന്​ മുന്നിൽ എത്തിയത്​. വയോജന പരിപാലന നിയമപ്രകാരമുള്ള കേസുകള്‍ക്ക് ഉള്‍പ്പെടെ പരിഹാരം കാണാനാണ്​ മെയിൻറനന്‍സ് ട്രൈബ്യൂണല്‍ പ്രവർത്തിക്കുന്നത്​. ജില്ലയിൽ ഇടുക്കിയിലും ദേവികുളത്തുമാണ്​ ട്രൈബ്യൂണൽ പ്രവർത്തിക്കുന്നത്​. സംരക്ഷണം നൽകാതെ മാതാപിതാക്കളെ ഉപേക്ഷിക്കുക, സ്വത്ത്​ വാങ്ങിയശേഷം അവഗണിക്കുക, മക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ നേരിടുന്ന ഉപദ്രവങ്ങൾ, സാമ്പത്തിക ചൂഷണങ്ങള്‍, നിന്ദിക്കല്‍, അവഗണന എന്നീ ​കേസുകളാണ്​ ട്രൈബ്യൂണലിനുമുന്നിൽ റിപ്പോർട്ട്​ ചെയ്​തത്​. ഇടുക്കിയിൽ 63 കേസുകളിൽ 27 എണ്ണം തീർപ്പാക്കി. 36 എണ്ണത്തിൽ തീർപ്പായിട്ടില്ല​. ദേവികുളത്ത്​ 68 കേസുകളിൽ 39 എണ്ണം തീർപ്പാക്കി. 29 എണ്ണം വിധി കാത്തിരിക്കുന്നു​. അഞ്ചുവർഷത്തിനിടെ ജീവനൊടുക്കിയത്​ 323 വയോധികർ അഞ്ചുവർഷത്തിനിടെ 323 വയോധികരാണ്​ ജില്ലയിൽ ജീവനൊടുക്കിയത്; 2017ൽ 62 പേരും. 2018ൽ -72, 2019ൽ - 77, 2020ൽ -84, 2021 മേയ്​ വരെ 28 എന്നിങ്ങനെയാണ്​ കണക്ക്​. വീട്ടിലെ പ്രശ്​നങ്ങൾ, വിഷാദം, മദ്യപാനം എന്നിവയെല്ലാം ആത്മഹത്യക്ക്​ പിന്നിലെ കാരണങ്ങളായി​ സാമൂഹികനീതി വകുപ്പ്​ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ​വിഷാദം, ആകാംക്ഷ, വ്യാകുലത, മരണഭയം, മറവി, ഏകാന്തത, സാമ്പത്തികപ്രശ്‌നങ്ങൾ ​​​ഒ​ട്ടേറെ പ്രശ്​നങ്ങും ഇവർ നേരിടുന്നതായി സാമൂഹികനീതി വകുപ്പ്​ നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്​. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ കൂടുന്ന അവസ്ഥ, ഹൃദയാഘാതം, വൃക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളും ഇവരെ വലക്കുന്നു. വേണം, ശ്രദ്ധയും പരിചരണവും കൃത്യമായ ശ്രദ്ധയും പരിചരണവുംകൊണ്ട്​ മാത്രമേ ഇവരെ ഇത്തരത്തിലുള്ള പ്രശ്​നങ്ങളിൽനിന്ന്​ കരകയറ്റാൻ കഴിയൂ എന്നും അതല്ലെങ്കിൽ ഇതെല്ലാം മാനസിക പ്രശ്​നങ്ങളായി മാറുകയും ചെയ്യുമെന്നും ഇവരുമായി ബന്ധ​െപ്പട്ട്​ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ്​ സാഹചര്യത്തിലും വയോധികർ ഏറെ ബുദ്ധിമുട്ട്​ നേരിടുന്നുണ്ട്​. ഇവരുടെ കോവിഡ്കാല പ്രശ്​നങ്ങൾ കണ്ടെത്താൻ സാമൂഹികനീതി വകുപ്പി​ൻെറ നേതൃത്വത്തിൽ കാൾ സൻെററർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്​​. ഇതുവരെ 6750 ഫോൺ കാളാണ്​ എത്തിയത്​​. കൂടുതലും ശാരീരിക ബുദ്ധിമുട്ടുകളും മരുന്നുകളുടെ ആവശ്യകതയും സംബന്ധിച്ച വിളികളായിരുന്നു. വയോധികർക്കുനേരെ ഏതെങ്കിലും തരത്തിലുള്ള അതി​ക്രമങ്ങളുണ്ടായാൽ തൊട്ടടുത്ത പൊലീസ്​ സ്​റ്റേഷനിൽ ബന്ധപ്പെടണമെന്നാണ്​ സാമൂഹികനീതി വകുപ്പ്​ അറിയിച്ചിരിക്കുന്നത്​​. ജില്ലയിൽ മുപ്പതോളം വ​ൃദ്ധസദനങ്ങളാണ്​ പ്രവർത്തിക്കുന്നത്​​. ഇവിടെ ഏകദേശം 950 താമസക്കാരാണുള്ളത്​. മുതലക്കോടത്താണ്​ സർക്കാറി​ൻെറ ഏക വയോജന-വികലാംഗ കേ​​ന്ദ്രം പ്രവർത്തിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.