പൂച്ചപ്ര: വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി മേഖലയായ നാളിയാനിക്കാര്‍ക്ക് പുറംലോകത്ത് എളുപ്പം എത്താനുള്ള വഴി പുഴ മുറിച്ചുകടക്കുക എന്നതാണ്. ഇതിന് ഉപയോഗിക്കുന്നതാകട്ടെ മരക്കമ്പുകൾ ഉപയോഗിച്ച് നാട്ടുകാർ നിർമിച്ച പാലമാണ്. ഏറെ സാഹസികമാണ് ഇതുവഴിയുള്ള യാത്ര. പത്താംവാര്‍ഡായ നാളിയാനിയെയും ഒമ്പതാം വാര്‍ഡായ പൂച്ചപ്രയെയും വേര്‍തിരിക്കുന്നത് കുളമാവില്‍നിന്ന് ഉത്ഭവിക്കുന്ന വടക്കനാറാണ്. നദിക്ക് കുറുകെ മരങ്ങള്‍ തമ്മില്‍ ബന്ധിച്ച് മരക്കമ്പുകള്‍ ഉപയോഗിച്ച് നാട്ടുകാര്‍ താൽക്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. ഇത് ഏത് സമയവും നിലംപതിക്കാം. പ്രായമായവര്‍ക്ക് പാലത്തിലൂടെ അക്കരെ കടക്കാന്‍ സാധിക്കില്ല. നാളിയാനിയിലുള്ള വിദ്യാര്‍ഥികള്‍ പൂച്ചപ്ര സ്‌കൂളില്‍ പഠനത്തിന് വന്നിരുന്നത് പുഴ മുറിച്ചുകടന്നാണ്. വടക്കനാര്‍ ഒഴുകിയെത്തുന്ന ഏതെങ്കിലും മേഖലയില്‍ ശക്തമായ മഴ പെയ്താല്‍ അപ്രതീക്ഷിതമായി വെള്ളം ഇരമ്പിയെത്തും. ഇതും വലിയ അപകട സാധ്യതയാണ് ഉയര്‍ത്തുന്നത്. അത്യാവശ്യ സമയങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ട പ്രായമായവരെ നാട്ടുകാര്‍ കസേരയില്‍ ഇരുത്തി സാഹസികമായി പുഴ കടത്തിയാണ് പൂച്ചപ്രഭാഗത്തേക്ക് എത്തിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട തങ്ങളുടെ സ്വപ്നമായ വടക്കനാറിനു കുറുകെ ഒരു പാലം എന്ന ആഗ്രഹത്തിന് അധികൃതർ ചെവി കൊടുക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ------------- TDL THADIPPALAM നാളിയാനിയില്‍ വടക്കനാറിന് കുറുകെ നാട്ടുകാർ നിർമിച്ച തടിപ്പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.