പഠനോപകരണങ്ങൾ നൽകി കെ.എസ്​.യു

തൊടുപുഴ: കെ.എസ്‌.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥികൾക്ക്​ പഠനോപകരണ സമ്മാനം വിതരണം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ അസ്​ലം ഓലിക്കൻ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി സോഷ്യൽ മീഡിയയിൽ ചിരികൊണ്ട് വയറലായ നിരഞ്ജൻ രഞ്ജിത്ത് (ഉണ്ണിക്കുട്ടൻ), നിരഞ്ജന രഞ്ജിത്ത് എന്നിവർക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ജോസുകുട്ടി ജോസഫ്, ബ്ലോക്ക് സെക്രട്ടറി ജെറാൾഡ് ജോർജ്, ഏഴല്ലൂർ യൂനിറ്റ് പ്രസിഡൻറ്​ ഫ്രാൻസിസ് മുളക്കൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എബി മുണ്ടക്കൻ, വെസ്​റ്റ്​ മണ്ഡലം പ്രസിഡൻറ്​ ലെനിൻ രാജേന്ദ്രൻ, അജയ് പുത്തൻപുരക്കൻ, മുഹമ്മദ് റിയാസ്, സചിൻ ഷാജി, ജിനോ ജയിംസ് എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യക്കിറ്റ്​ വിതരണം കോടിക്കുളം: വെള്ളംചിറ വാർഡ് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആഭിമുഖ്യത്തിൽ വാർഡിലെ മുഴുവൻ വീടുകളിലേക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി വിതരണോദ്​ഘാടനം നിർവഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ ജയിംസ് എബ്രഹാം, പഞ്ചായത്ത്‌ അംഗം ഹലീമ നാസർ, കോൺഗ്രസ്‌ വാർഡ് പ്രസിഡൻറ്​ ജോബി ജോൺ, ആരിഫ് കരീം, ജോർജി കെ. സണ്ണി, ടോമിൻ കുര്യാക്കോസ്, ലിബിൻ ജോർജ്, ബിബിൻ ജോഷി, സോണി മാത്യു എന്നിവർ നേതൃത്വം നൽകി. ​TDL BHASHYAKIT വെള്ളംചിറ വാർഡ് യൂത്ത് കോൺഗ്രസ്‌ ഭക്ഷ്യക്കിറ്റ്​ വിതരണം ഡീൻ കുര്യാക്കോസ്​ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.