പരിശീലന ക്ലാസ്

കട്ടപ്പന: കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോവിഡ് മുന്നണി പോരാളികൾക്കുള്ള രണ്ടുദിവസങ്ങളിലായി നടന്നു. 16 വാർഡുകളിൽ കോവിഡ് പ്രതിരോധത്തിനായി 101 ക്ലസ്​റ്റർ ലീഡർമാരെയും 508 ആർ.ആർ.ടിമാരെയും നിയമിച്ചിട്ടുണ്ട്. ഇതിൽ വാർഡിലെ 60 വീടുകൾ കേന്ദ്രീകരിച്ച് ഓരോ ക്ലസ്​റ്റർ ലീഡർമാരെ നിയമിച്ചിട്ടുണ്ട്. പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചതെന്ന്​ പ്രസിഡൻറ്​ സുരേഷ് കുഴിക്കാട്ട് പറഞ്ഞു. നോഡൽ ഓഫിസർ ഹൈബി മാത്യു ക്ലാസ് നയിച്ചു. വൈസ് പ്രസിഡൻറ്​്​ സാലി ജോളി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു, തങ്കമണി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.