നെടുങ്കണ്ടം: വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കോവിഡ് പ്രതിസന്ധിയില്‍ വിപണിയും വിലയും നഷ്ടമാകുമെന്ന ആശങ്കയിൽ ജില്ലയിലെ ഏത്തവാഴ കര്‍ഷകര്‍. എക്കാലവും കടുത്ത പ്രതിസന്ധി നേരിടുന്നവരാണ് ഏത്തവാഴ കര്‍ഷകര്‍. ഇനി വിളവെടുപ്പിന് അധികനാളില്ല. ഇത്തവണ മികച്ച വിളവാണുള്ളത്. പക്ഷേ, വരും ദിവസങ്ങളില്‍ കോവിഡ് മൂലം വിപണി അടഞ്ഞു കിടന്നാല്‍ ഇക്കുറിയും കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കില്ല. ശക്തമായ കാറ്റ്്് വീശിയാല്‍ വാഴ നിലംപൊത്തും. ആഴ്ചകള്‍ക്ക്്് മുമ്പ് പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും ഏറെ കൃഷിനാശം സംഭവിച്ചു. നട്ടുപരിപാലിക്കുന്ന വാഴകള്‍ പലപ്പോഴും മഴക്കാലം കവര്‍ന്നെടുക്കുക പതിവാണ്. കഴിഞ്ഞവര്‍ഷവും വാഴകള്‍ വ്യാപകമായി നശിച്ചിരുന്നു. ഇതിനിടെ കൃഷിയിടത്തില്‍നിന്ന് ഏത്തവാഴക്കുലകള്‍ മോഷണം പോകുന്നതും പതിവാണ്. കഴിഞ്ഞതവണ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. എല്ലാത്തിനെയും അതിജീവിച്ച് വിളവെടുത്ത് വിപണിയില്‍ എത്തിച്ചാല്‍ ന്യായമായ വിലയും ലഭിക്കാറില്ല. കഴിഞ്ഞവര്‍ഷം കോവിഡ്്് മൂലം ഓണക്കാലം നഷ്ടമായതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വരുന്ന ഓണക്കാലത്തെ ലക്ഷ്യംെവച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില അനുദിനം വർധിക്കുന്നതും ഏത്തവാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. വിപണിയും വിലസഥിരതയും ഉറപ്പാക്കാൻ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.