അടിമാലി: കോവിഡിൻെറ രണ്ടാം വരവും ലോക്ഡൗണും മൂലം കടുത്ത പ്രതിസന്ധിയിലായ വിഭാഗങ്ങളിലൊന്നാണ് ഓട്ടോ, ടാക്‌സി തൊഴിലാളികള്‍. ആദ്യലോക്ഡൗണ്‍ സമ്മാനിച്ച ദുരിതത്തില്‍നിന്ന് വല്ലവിധേനയും കരകയറാനൊരുങ്ങവെയാണ് കോവിഡിൻെറ രണ്ടാംവരവും തുടര്‍ന്നുള്ള ലോക്ഡൗണും. അടച്ചിടല്‍ ഒരു മാസം പിന്നിടുമ്പോള്‍ വരുമാനം നിലച്ച ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണ്. ലോക്ഡൗണ്‍ ഇനിയും നീണ്ടാല്‍ ജീവിതമെങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്ക ഈ മേഖലയില്‍ തൊഴിലെടുത്തിരുന്നവര്‍ മുന്നോട്ട് വെക്കുന്നു. വിനോദസഞ്ചാര മേഖലയടക്കം പൂര്‍ണമായി അടഞ്ഞുകിടക്കുന്നത് ടാക്‌സി തൊഴിലാളികളുടെ വരുമാനം പൂർണമായി ഇല്ലാതാക്കി. ദിവസവും വര്‍ധിക്കുന്ന ഇന്ധനവിലയും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ വാഹനങ്ങളുടെ അനുബന്ധ ചെലവുകളും താങ്ങാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുവെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. വരുമാനം നിലച്ചതോടെ പലരുടെയും വായ്പ തിരിച്ചടവുകള്‍ മുടങ്ങി. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആളുകൾ ടൗണുകളിൽ എത്തുന്നില്ല. എത്തുന്നവർ തന്നെ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യാൻ മടിക്കുകയാണ്. ഒാട്ടം കിട്ടിയാലും ഇന്ധനവില വർധനമൂലം കാര്യമായ വരുമാനമില്ലാത്ത അവസ്ഥയാണെന്നും ടാക്‌സി തൊഴിലാളികൾ പറയുന്നു. പ്രതിസന്ധി നേരിടുന്ന ഓട്ടോ ടാക്‌സി മേഖലയെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.