കുടുംബങ്ങള്‍ക്ക്്് സഹായഹസ്തവുമായി സി.പി.എം

നെടുങ്കണ്ടം: ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്്് സഹായഹസ്തവുമായി സിപിഎം. ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറികളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചുനല്‍കിയത്. ആദ്യപടിയായി 2000 കിറ്റുകളാണ് നല്‍കിയത്. വരും ദിവസങ്ങളില്‍ ദുരിതമനുഭവിക്കുന്ന കൂടുതല്‍ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. തൂക്കുപാലം, കൂട്ടാര്‍, കമ്പംമെട്ട്​ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സഹായം നല്‍കിയത്. മേഖലയിലെ സഹകരണ ബാങ്കുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്ന്​ സമാഹരിച്ച വസ്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനയും ഉപയോഗിച്ചാണ് സഹായമെത്തിക്കുന്നത്. മേഖലയില്‍ 5000 കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.