ചരക്കുനീക്ക ചെലവ് കൂടുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ വർധനക്ക് സാധ്യത തൊടുപുഴ: കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും ലോക്ഡൗണും മൂലം ജനം വലയുന്നതിനിടെ ഇന്ധന വില റെക്കോഡ് ഭേദിച്ച് മുന്നേറുന്നത് ജനജീവിതത്തെ ഞെരുക്കുന്നു. തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിക്കുന്നത് സമസ്തമേഖലയിലും സൃഷ്ടിക്കുന്ന പ്രതിസന്ധിയും ചെറുതല്ല. ഇടുക്കിയിൽ തിങ്കളാഴ്ച പ്രീമിയം പെട്രോളിൻെറ വില കട്ടപ്പനയിലും അണക്കരയിലും 100 കടന്നു. പാചകവാതകത്തിൻെറ വിലയും തുടർച്ചയായി കൂട്ടുന്നതിനെ തുടർന്ന് പ്രതിസന്ധി അടുക്കളയിലേക്കും കടന്നു. സാധാരണക്കാരുടെ കുടുംബബജറ്റും ശമ്പളവുമായി പൊരുത്തപ്പെടാത്ത സ്ഥിതിയാണ്. കോവിഡ് കാലത്ത് കൂടുതൽ ആളുകളും പൊതുഗതാഗത സംവിധാനങ്ങളിൽനിന്ന് മാറി സ്വന്തം വാഹനത്തിലാണ് ജോലിക്കും മറ്റും പോകുന്നത്. തുടരെയുള്ള ഇന്ധന വിലവർധന ഇവർക്കും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. യാത്രച്ചെലവ് കൂടിയതിനൊപ്പം ചരക്കുനീക്കത്തിനുള്ള ചെലവ് കൂടുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വർധനയുണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ലോക്ഡൗണായതിനാൽ ബസുകളും ടാക്സികളും കാര്യമായി നിരത്തിലില്ല. ഇത് കഴിഞ്ഞാലും എങ്ങനെ വാഹനം റോഡിലിറക്കുമെന്ന ആശങ്കയാണ്. ചെലവുകൂടിയാൽ പിന്നെ ഓടിയിട്ട് കാര്യമില്ലെന്നാണ് ഇവർ പറയുന്നത്. ഇന്ധനവില വര്‍ധന കാര്‍ഷിക മേഖലയെയും ബാധിക്കുന്നുണ്ട്. തൊഴിലാളി ക്ഷാമം മൂലം കൃഷിക്കാര്‍ ഉപയോഗിക്കുന്ന ഡീസലും പെട്രോളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിനും ചെലവേറുന്നു. കളവെട്ടാനും കാടുവീശാനുമായി കര്‍ഷകര്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത് ബ്രഷ് കട്ടര്‍ എന്ന യന്ത്രമാണ്. പെട്രോളിലാണ് ഇതിൻെറ പ്രവര്‍ത്തനം. ഒരു തൊഴിലാളിയെ ഉപയോഗിച്ച് ഏക്കറ് കണക്കിന് സ്ഥലത്തെ കാടുവെട്ടി നീക്കാന്‍ കഴിയുമെന്നതാണ് ഇതിൻെറ പ്രത്യേകത. മരം മുറിക്കാനും ശിഖരങ്ങള്‍ മുറിച്ചുനീക്കാനുമായി ഉപയോഗിക്കുന്ന ചെയിന്‍സോയും ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. പെട്രോളിലാണ് ചെയിന്‍സോ പ്രവര്‍ത്തിപ്പിക്കുന്നത്. മരുന്നടി യന്ത്രമായ ഡ്രയറും പെട്രോള്‍ ഇന്ധനമായി പ്രവര്‍ത്തിപ്പിക്കുന്ന കാര്‍ഷിക ഉപകരണമാണ്. കൂടാതെ വന്‍കിട തോട്ടങ്ങളില്‍ കൊളുന്ത് എടുക്കാനുള്ള യന്ത്രവും പെട്രോളില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ----------- ചെരിപ്പ് വണ്ടിസമരവുമായി യൂത്ത് കോൺഗ്രസ് തൊടുപുഴ: പെട്രോൾ, ഡീസൽ വില വർധനയിൽ യൂത്ത്കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചെരിപ്പ് വണ്ടിസമരം നടത്തി. പ്രസിഡൻറ് ലെനിൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എബി മുണ്ടക്കൻ, വെള്ളിയാമറ്റം മുൻ മണ്ഡലം പ്രസിഡൻറ് അജിത് മുത്തനാട്ട്, അഭിലാഷ് കരിങ്കുന്നം എന്നിവർ സംസാരിച്ചു. കെ.എസ്.യു മണ്ഡലം പ്രസിഡൻറ് അസ്ലം ഓലിക്കൻ, ജില്ല സെക്രട്ടറി ജോസുകുട്ടി ജോസഫ്, അജയ് പുത്തൻപുരയ്ക്കൻ, മുനിസിപ്പൽ കൗൺസിലർ രാജി അജേഷ് എന്നിവർ നേതൃത്വം നൽകി. TDL SAMARAM പെട്രോൾ, ഡീസൽ വില വർധനക്കെതിരെ യൂത്ത് കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെരിപ്പ് വണ്ടിസമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.