മണ്ണിനും കൃഷിക്കും തോട്ടത്തിനും...

ബജറ്റ്​ പ്രഖ്യാപനങ്ങൾ ജില്ലക്ക്​ ആശ്വാസമാകുമെന്ന്​ വിലയിരുത്തൽ തൊടുപ​ുഴ: കോവിഡ്​ രണ്ടാം തരംഗ ആശങ്കക്കിടയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലെങ്കിലും​ ജില്ലയുടെ പരിസ്ഥിതി, തോട്ടം, കാർഷിക, ടൂറിസം മേഖലകൾക്ക്​ ​ ആശ്വാസമേകുമെന്ന്​ വിലയിരുത്തൽ. തോമസ്​ ​െഎസക്​ അവതരിപ്പിച്ച അവസാന ബജറ്റിലെ നിർദേശങ്ങൾ നടപ്പാക്കുമെന്ന ഉറപ്പിനൊപ്പമാണ്​ പുതിയ പ്രഖ്യാപനങ്ങൾ. ജില്ലയുടെ പ്രധാന ആകർഷണങ്ങളായ തോട്ടം-കാർഷിക- മേഖലകളുടെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ്​ ബജറ്റിലെ പരാമർശങ്ങൾ. തോട്ടം: പ്രതീക്ഷയുടെ വിളവ്​ കോവിഡി​െനത്തുടർന്ന്​ സമസ്​ത മേഖലകളും പ്രതിസന്ധിയിലാണ്​, പ്രത്യേകിച്ച്​ തോട്ടം മേഖല. പ്ലാ​േൻറഷൻ ഡയറക്​ട​േററ്റ്​ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം മേഖലയുടെ വികസനത്തിന്​ ആക്കംകൂട്ടുന്നതാണ്​. തോട്ടവിളകളുടെ കൃഷി അനാകർഷകമായി മാറുന്ന സാഹചര്യമാണ്​. പണിയെടുക്കുന്ന തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും താഴേക്കു​പോകുന്നു​. മേഖലയുടെ വികസനവും ഭരണകാര്യങ്ങളും ശ്രദ്ധിക്കുന്നതിന്​ പരിഗണന നൽകുന്നതിനാണ്​ ആലോചന. തോട്ടവിളകളുടെ വൈവിധ്യവത്​കരണത്തെക്കുറിച്ച്​ പഠിച്ച്​ നയം രൂപവത്​കരിക്കാൻ നടപടി കൈ​ക്കൊള്ളുമെന്ന പ്രഖ്യാപനം മേഖലക്ക്​ ആശ്വാസം നൽകുന്നതാണ്​. പരമ്പരാഗത തോട്ടവിളകൾക്കുപുറമെ പുതിയ വിളകളായ റംബുട്ടാൻ, അവക്കാഡെ, ഡ്രാഗണ്‍ഫ്രൂട്ട്, മാ​ങ്കോസ്​റ്റിൻ തുടങ്ങി പുതിയ ഇന ഫലവർഗങ്ങൾ കൃഷി ചെയ്യാനും വിപണനം ​െചയ്യാനും ​േശഖരിച്ച് സൂക്ഷിക്കാനും മൂല്യവർധന​ ഉറപ്പാക്കാനുമാണ്​ ലക്ഷ്യമിടുന്നത്​. നയം രൂപവത്​കരിച്ച്​ ആറുമാസത്തിനകം പദ്ധതി നടപ്പാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. കൃഷി: ഉണർവി​ൻെറ പച്ചപ്പ്​ കോവിഡ്​മൂലം തൊഴിൽ നഷ്​ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കാർഷികവൃത്തിയിലേക്ക്​ ആകർഷിക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക്​ ന്യായവില ഉറപ്പുവരുത്തുന്നതിനും കൃഷിഭവനുകളെ സ്​മാർട്ടാക്കുമെന്ന പ്രഖ്യാപനം ജില്ലക്കും ഉണർവേകും​​. കാർഷിക മേഖല കൂടിയായി ജില്ലയിലെ കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്​നമാണ്​ ഉൽപന്നങ്ങൾ വാങ്ങാനും വിപണനം ചെയ്യാനു​ം നേരിടുന്ന പ്രതിസന്ധി. ഈ സാഹചര്യത്തിൽ കാർഷികോൽപന്നങ്ങളുടെ വിപണനത്തിന്​ വിവരസാ​ങ്കേതിക വിദ്യയിൽ അധിഷ്​ഠിതമായ സേവനശൃഖല ആരംഭിക്കുമെന്ന പ്രാഖ്യാപനവും പുതുക്കിയ ബജറ്റിലെ പ്രഖ്യാപനമാണ്​​. അഞ്ച്​ അ​േഗ്രാപാർക്കുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലും ജില്ല പ്രതീക്ഷവെക്കുന്നു. റബർ കർഷകർക്ക്​ വിതരണം ചെയ്യാൻ ബാക്കിനിൽക്കുന്ന റബർ സബ്​സിഡി കുടിശ്ശിക കൊടുത്തുതീർക്കാൻ 50 കോടി വകയിരുത്തുമെന്ന പ്രഖ്യാപനം ജില്ലയിലെ റബർ കർഷകർ ആശ്വാസ​ത്തോടെയാണ്​ കേട്ടത്​. പരിസ്ഥിതി: മാറ്റത്തി​ൻെറ തെളിനീർ ജലാശയങ്ങളിലെ മണലും മാലിന്യങ്ങളും നീക്കംചെയ്യാനുള്ള നടപടി കൈക്കൊള്ളുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്​. പ്രളയത്തെതുടർന്നും മണ്ണിടിച്ചിലിനെത്തുടർന്നും വിവിധ ജലാശയങ്ങളുടെയും നദികളുടെയും ജലം വഹിക്കാനുള്ള ശേഷി കുറഞ്ഞിരിക്കുകയാണ്​. മണവും മാലിന്യങ്ങളും നീക്കംചെയ്യുന്നത്​ വഴി വെള്ളപ്പൊ​​ക്കസാധ്യത ഇല്ലാതാകും. ഇതിനായി ഒരുസമഗ്ര പാക്കേജ്​ നടപ്പാക്കാനാണ്​ ബജറ്റിലെ പരാമർശം​. തുടർച്ചയായ അതിതീവ്ര മഴക്കും വെള്ളപ്പൊക്കത്തിനുശേഷം അണക്കെട്ടുകളിലും നദികളിലും ചളിയും മണലും മാലിന്യങ്ങള​ും അടിഞ്ഞുകൂടിക്കിടക്കുകയാണ്​. ഇതുമൂലം പലയിടങ്ങളിലും നദികൾ വഴിമാറി ഒഴുകുന്ന സാഹചര്യവുമുണ്ട്​. കനാലുകളുടെ വശങ്ങൾ സംരക്ഷിക്കുക, അവ വൃത്തിയാക്കുക, നദിക്കരയിലെ താഴ്​ന്ന പ്രദേശങ്ങളിൽനിന്ന്​ ജല നിർഗമനം​ ഉറപ്പുവരുത്തുക തുടങ്ങിയ ബൃഹത്തായ പദ്ധതികളും പാക്കേജിൽ ഉൾപ്പെടുത്താനാണ്​ ആലോചിക്കുന്നത്​. ജലവിഭവ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്നാകും പദ്ധതി നടപ്പാക്കുക. 500 കോടിയെങ്കിലും ചെലവുവരുന്ന പദ്ധതിയുടെ പ്രാഥമികഘട്ടത്തിനായി 50 കോടിയാണ്​ അനുവദിച്ചത്​. ടൂറിസം: വീണ്ടും തളിർക്കും ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ വിനാദസഞ്ചാര മേഖലക്ക്​ കോവിഡ്​മൂലം കനത്ത തിരിച്ചടിയാണ്​ നേരിട്ടത്​. കോവിഡി​െൻ രണ്ടാം വ്യാപനവും തുടർനിയന്ത്രണങ്ങളും ടൂറിസം മേഖലയിലുള്ളവരുടെ ഉപജീവനം തീർത്തും പ്രതിസന്ധിയിലാക്കി​. കോവിഡാനന്തര ടൂറിസം സാധ്യതകൾ അവലോകനം ചെയ്​ത്​ ദ്രുതഗതിയിലുള്ള വളർച്ച ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്​കരിക്കുമെന്നാണ്​ പ്രഖ്യാപനം. ടൂറിസം വകുപ്പിന്​ മാർക്കറ്റിങ്ങിന്​ നിലവിലുള്ള നൂറുകോടിക്ക്​ പുറമെ 50 കോടികൂടി അധികമായി അനുവദിക്കും. കോവിഡ്​ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിമൂലം വിനോദസഞ്ചാര മേഖലയിലെ പല സംരംഭങ്ങളും അടച്ചുപൂട്ടലി​ൻെറ വക്കിലാണ്​. ഈ മേഖലയിലെ ഇത്തരം പ്രശ്​നങ്ങൾ പരിഹരിക്കാൻ ഒരു പുനരുജ്ജീവന പാക്കേജ്​ നടപ്പാക്കുന്നത്​. പാക്കേജി​ൻെറ വിശദാംശങ്ങൾ ടൂറിസം വകുപ്പാണ്​ തയാറാക്കുന്നത്​. കഴിഞ്ഞ ബജറ്റിൽ ജില്ലക്ക്​ കിട്ടിയത്​ * മൂന്നാറിൽ കെ.എസ്​.ആർ.ടി.സി ഭൂമിയിൽ 100 കോടി ചെലവിൽ ബജറ്റ്​ ഹോട്ടൽ * ഇടുക്കി മെഡിക്കൽ കോളജ്​ കെട്ടിട നിർമാണം പൂർത്തീകരിക്കും * ഇടുക്കി എൻസ്​ട്രിപ്​ പദ്ധതി പഠനത്തിന്​ ഒമ്പതുകോടി * മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ വിപുലീകരണം * ശബരിപാതക്ക്​ കിഫ്​ബിയിൽനിന്ന്​ 2,000 കോടി * ഇടുക്കിയിലെ കുരുമുളക്​ വികസനത്തിന്​ 50 കോടി * കട്ടപ്പനയിൽ കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.