ബജറ്റില്‍ ഇടുക്കിയെ അവഗണിച്ചു - കോൺഗ്രസ്​

നെടുങ്കണ്ടം: ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയെ അവഗണിച്ചതായി ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. ശബരി റെയില്‍ പാത, ഇടുക്കി മെഡിക്കല്‍ കോളജ്​, ഭൂപതിവ് ചട്ടം ഭേദഗതി തുടങ്ങിയ പ്രധാന കാര്യങ്ങള്‍ക്ക്​ ഊന്നല്‍ നല്‍കിയിട്ടില്ല. പതിനായിരം കോടി അടക്കം മുമ്പ് പ്രഖ്യാപിച്ച ഒരു പാക്കേജിനെ സംബന്ധിച്ചും ബജറ്റില്‍ സൂചനയില്ല. കാര്‍ഷിക മേഖലയില്‍ വായ്പകള്‍ കൂടുതല്‍ നല്‍കും എന്നതൊഴിച്ചാല്‍ വായ്പകള്‍ എഴുതിത്തള്ളുന്നതിനോ പലിശ ഒഴിവാക്കുന്നത് ഉള്‍പ്പെടെ കര്‍ഷകരെ സഹായിക്കുന്നതോ ആയ ഒരു പ്രഖ്യാപനവും ഇല്ല. ക്ഷീരകര്‍ഷകര്‍ക്ക് നേരിട്ട് സഹായം ലഭിക്കുന്ന പദ്ധതി, പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കൽ, കൃഷി നാശങ്ങള്‍ക്കുള്ള സഹായധനം ഉയര്‍ത്തല്‍, നഷ്​ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പ്ലാ​േൻറഷന്‍ മേഖലയിലെ പാക്കേജ്, കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍, പലിശയും പിഴപ്പലിശയും ഒഴിവാക്കല്‍, കാട്ടാന അക്രമങ്ങള്‍ക്കെതിരെ ക്രിയാത്മക നടപടി തുടങ്ങി ജില്ലയിലെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബജറ്റില്‍ പരാമര്‍ശങ്ങള്‍പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.