തൊടുപുഴ: ഡോക്ടർമാർ കോവിഡ് ഡ്യൂട്ടിയിലായതോടെ ജില്ലയിലെ പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗികൾക്ക് ദുരിതം. ഒരു ഡോക്ടർ മാത്രമുള്ള പി.എച്ച്.സികളിൽ ആശുപത്രികളുടെ പ്രവർത്തനമടക്കം പ്രതിസന്ധിയിലാണ്. ജില്ലയിൽ 15 ഓളം കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ അഭാവം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ജില്ലയിൽ 9 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെററുകളാണ് പ്രവർത്തിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ഡോക്ടർമാരെയടക്കമാണ് ഇവിടെ ഡ്യൂട്ടിക്കിട്ടിരിക്കുന്നത്. നൂറ് രോഗികൾക്ക് നാല് ഡോക്ടർമാർ എന്ന നിലയിലാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ ഡോക്ടർമാരെ ചുമതലപ്പെടുത്തുന്നത്. പത്ത് ദിവസം ഡ്യൂട്ടിയും ഏഴു ദിവസം ഓഫുമാണ് ഇവർക്ക് അനുവദിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു ഡോക്ടർ മാത്രമുള്ള ആശുപത്രികളിലാണ് പ്രതിസന്ധി നേരിടുന്നത്. എൻ.എച്ച്.എം ഡോക്ടർമാരെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ കുറവും തടസ്സമായി. ആയുർവേദ ഡോക്ടർമാരെയടക്കം കോവിഡ് ഡ്യൂട്ടിയിലാണ്. ഹൈറേഞ്ച് മേഖലയിലടക്കം പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും പകരം സംവിധാനം ഏർപ്പെടുത്താത്തതും ചികിത്സ തേടിയെത്തുന്നവരെ നിരാശയിലാക്കുന്നുണ്ട്. രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ പലരും നിരാശയോടെ മടങ്ങുന്ന സാഹചര്യമാണ്. തൊഴിലാളി സമ്മേളനം തൊടുപുഴ: സ്വതന്ത്ര കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ നിര്‍മാണ മേഖലയിലെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച് തൊഴിലാളികളില്‍ അവബോധം വളര്‍ത്തുന്നതിന് ക്ഷേമബോര്‍ഡ് നടത്തിയ കൂടിക്കാഴ്ചയിൽ അംഗത്വം ലഭിച്ച തൊഴിലാളികളുടെ കൂട്ടായ്മയും, പാസ്ബുക്ക് വിതരണവും ഫെബ്രുവരി 11ന് രാവിലെ 10 ന് തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ (ടൗണ്‍ഹാളിന് എതിര്‍വശം) നടക്കും. പി.സി. ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യൂനിയന്‍ പ്രസിഡൻറ് ആമ്പല്‍ ജോർജ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.