സൂചന നിൽപ് സമരം നടത്തി

എടത്തല: കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്​ 50 ശതമാനം ഫീസിളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേങ്ങാട്ടുശ്ശേരി അൽഹിന്ദ് പബ്ലിക് സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ . 50 ശതമാനം ഫീസിളവ് നൽകണമെന്ന് രക്ഷിതാക്കളുടെ​ കൂട്ടായ്മ ആവശ്യപ്പെട്ടു. കൂട്ടായ്മ ജില്ല പ്രസിഡൻറ് ടി.എ. മുജീബുറഹിമാൻ ഉദ്‌ഘാടനം ചെയ്തു. അധ്യാപകർക്ക് ശമ്പളത്തി​ൻെറ 25 ശതമാനം മാത്രം കൊടുക്കുന്ന മാനേജ്മൻെറ്​ രക്ഷിതാക്കളിൽനിന്നും വലിയ ഫീസ് വേണമെന്ന് പറയുന്നത് ദുർ വാശിയാണെന്നും കൂട്ടായ്മ ആരോപിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം അബ്​ദുൽ കലാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അസലഫ് പാറേക്കാടൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്​ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ea puka Al hind ഓൺലൈൻ വിദ്യാഭ്യാസത്തിന്​ 50 ശതമാനം ഫീസിളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേങ്ങാട്ടുശ്ശേരി അൽ ഹിന്ദ് പബ്ലിക് സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ നടത്തിയ സൂചന നിൽപ്പ് സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.