Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 12:00 AM GMT Updated On
date_range 15 Sep 2020 12:00 AM GMTസൂചന നിൽപ് സമരം നടത്തി
text_fieldsbookmark_border
എടത്തല: കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് 50 ശതമാനം ഫീസിളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേങ്ങാട്ടുശ്ശേരി അൽഹിന്ദ് പബ്ലിക് സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ . 50 ശതമാനം ഫീസിളവ് നൽകണമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൂട്ടായ്മ ജില്ല പ്രസിഡൻറ് ടി.എ. മുജീബുറഹിമാൻ ഉദ്‌ഘാടനം ചെയ്തു. അധ്യാപകർക്ക് ശമ്പളത്തിൻെറ 25 ശതമാനം മാത്രം കൊടുക്കുന്ന മാനേജ്മൻെറ് രക്ഷിതാക്കളിൽനിന്നും വലിയ ഫീസ് വേണമെന്ന് പറയുന്നത് ദുർ വാശിയാണെന്നും കൂട്ടായ്മ ആരോപിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അസലഫ് പാറേക്കാടൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ea puka Al hind ഓൺലൈൻ വിദ്യാഭ്യാസത്തിന് 50 ശതമാനം ഫീസിളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേങ്ങാട്ടുശ്ശേരി അൽ ഹിന്ദ് പബ്ലിക് സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ നടത്തിയ സൂചന നിൽപ്പ് സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story