നാവിക സേന തലവൻ കൊച്ചിയിൽ

കൊച്ചി: നാവിക സേന തലവൻ അഡ്മിറൽ കരംബീർ സിങ് ദക്ഷിണ നാവിക സേന ആസ്ഥാനത്ത് സന്ദർശനത്തിനെത്തി. നാവിക സേന എയർ സ്​റ്റേഷനിൽ തിങ്കളാഴ്ച രാത്രി 9.30ന് എത്തിയ അദ്ദേഹത്തെ വൈസ് അഡ്മിറൽ എ.കെ. ചൗല സ്വീകരിച്ചു. 2019 ജൂലൈയിലായിരുന്നു ഇതിനു മുമ്പ് സന്ദർശനം നടത്തിയത്. അതിനുശേഷമുള്ള നേവി പ്രവർത്തനം, പരിശീലനം, അടിസ്ഥാനസൗകര്യം, മറ്റ് പ്രവർത്തനം എന്നിവ അവലോകനം ചെയ്യും. ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്​റ്റ്​ ഗാർഡ്, വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, നാവികർ എന്നിവർക്ക് ദക്ഷിണ നാവിക ആസ്ഥാനത്ത് പരിശീലനം നൽകുന്നുണ്ട്. കൂടാതെ ദക്ഷിണ നാവിക സേന നേതൃത്വത്തിൽ നടക്കുന്ന മറ്റ് സേവന പ്രവർത്തനങ്ങളും പരിശോധിക്കും. നിർമാണത്തിലിരിക്കുന്ന തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ‌.എ.സി ഒന്നിൻെറ പുരോഗതി അവലോകനം ചെയ്യുന്നതിന് അദ്ദേഹം കൊച്ചി ഷിപ് യാർഡ് ലിമിറ്റഡ് സന്ദർശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.