ചൂർണിക്കര: പഞ്ചായത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് മോണിറ്ററിങ് സമിതി. പെതുസ്ഥലത്തും വ്യാപരസ്ഥാപനങ്ങളിലും മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഏഴാം വാർഡിലെ പോസിറ്റിവ് കേസുമായി ബന്ധപ്പെട്ട് 28 പേരുടെ സ്രവം പരിശോധനക്ക് അയച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. എല്ലാ വാർഡിലും നിരീക്ഷണ സമിതി കൂടും. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. ഹാരിസ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, മുൻ പ്രസിഡൻറുമാരായ എ.പി. ഉദയകുമാർ, ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. സതീഷ് കുമാർ, മനോജ് പട്ടാട്, പഞ്ചായത്ത് അംഗം ലിനേഷ് വർഗീസ്, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ: ea yas choornikkara panchayath yogam കോവിഡ് സമൂഹ വ്യാപന പശ്ചാത്തലത്തിൽ നടന്ന ചൂർണിക്കര പഞ്ചായത്ത് മോണിറ്ററിങ് സമിതി യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.