ആലുവ നഗരം കണ്ടെയ്ൻമെൻറ്​ സോണിൽ; മാർക്കറ്റ് വീണ്ടും അടച്ചു

ആലുവ നഗരം കണ്ടെയ്ൻമൻെറ്​ സോണിൽ; മാർക്കറ്റ് വീണ്ടും അടച്ചു ആലുവ: നഗരം പൂർണമായി കണ്ടെയ്ൻമൻെറ് സോണിലാക്കാനും മാർക്കറ്റ് പൂർണമായി അടക്കാനും തീരുമാനം. നഗരസഭ പരിധിയിൽ തോട്ടക്കാട്ടുകര മേഖലയെ മാത്രമാണ് ഒഴിവാക്കിയത്. ഉറവിടം അറിയാത്ത കോവിഡ് രോഗികൾ കൂടിയതോടെയാണ് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. നഗരത്തിലെ ഒമ്പതുമുതൽ 23 വരെ വാർഡുകളിൽ എട്ട്, 14 വാർഡുകൾ ഒഴികെയുള്ളവയാണ് കണ്ടെയ്ൻമൻെറ് സോണാക്കിയത്. ബൈപാസ് മേഖല ഉൾപ്പെടുന്നതാണ് ഒഴിവാക്കപ്പെട്ട എട്ടാം വാർഡ്. ചെമ്പകശ്ശേരി മേഖലയാണ് 14ാം വാർഡ്. എന്നാൽ, കോവിഡ് രോഗികൾ ചികിത്സ തേടിയ ആശുപത്രിയും മാർക്കറ്റിന് കേവലം 150 മീറ്റർ മാത്രം അകലവുമുള്ള വാർഡാണ്എട്ട്. ഈ വാർഡിലെ കൗൺസിലറും ​േകാവിഡ് ടെസ്​റ്റിന്​ സ്രവം നൽകിയിട്ടുണ്ട്. നേര​േത്ത വൈദികന് ​േകാവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നസ്രത്ത് വാർഡും മാർക്കറ്റിലെ ഓട്ടോ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മാർക്കറ്റ് ഭാഗത്തെ വാർഡും മാത്രമാണ് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചത്. ബുധനാഴ്​ച ഉറവിടം അറിയാത്ത രണ്ടുപേർക്ക് ​േകാവിഡ് സ്ഥിരീകരിച്ചു. റെയിൽവേ സ്​റ്റേഷന് സമീപം ചായക്കട നടത്തുന്ന 64കാരനും എടത്തല സ്വദേശിയായ 59 കാരനുമാണ് ഉറവിടം അറിയാത്ത ​േകാവിഡ് ബാധിതർ. അന്തർ സംസ്ഥാനക്കാരുടെ സാന്നിധ്യവും കച്ചവടവുമുള്ള ചായക്കടയാണ് 59കാര​േൻറത്. ഇദ്ദേഹത്തി​ൻെറ മകൻ അടുത്തിടെ വിദേശത്തുനിന്ന്​ വന്ന് ക്വാറൻറീൽ പോയെങ്കിലും ​േകാവിഡ് ബാധിച്ചിരുന്നില്ല. അതിനാൽ പുറമെനിന്നാണ് ബാധിച്ചതെന്നാണ് അനുമാനിക്കുന്നത്. കീഴ്മാട് പഞ്ചായത്തിലെ അഞ്ചാം വാർഡിനുപുറമെ നാലാം വാർഡും ചൂർണിക്കരയിലെ ഏഴാം വാർഡും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ മാർക്കറ്റിൽ പുലർച്ച രണ്ടുമുതൽ 9.30വരെ മൊത്ത വ്യാപാരത്തിന് കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. ഇതാണ് ഉപേക്ഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.