പുതുതായി ചിത്രീകരണം തുടങ്ങിയ സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കില്ല

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ മുടങ്ങിക്കിടക്കുമ്പോള്‍ പുതുതായി ചിത്രീകരണം ആരംഭിച്ച ചിത്രങ്ങൾക്കെതിരെ നടപടിയുമായി ഫിലിം ചേംബര്‍. വ്യവസ്ഥ ലംഘിച്ച് ഷൂട്ടിങ് ആരംഭിച്ച സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. താല്‍ക്കാലികമായി നിര്‍ത്തിയവ ആദ്യം പൂര്‍ത്തിയാക്കി അതിൻെറ വ്യാപാരകാര്യങ്ങളില്‍ തീരുമാനമായശേഷമേ പുതിയ സിനിമകള്‍ അനുവദിക്കൂ എന്നതാണ് അവരുടെ നിലപാട്. അറുപതോളം ചിത്രങ്ങൾ ഇത്തരത്തിൽ മുടങ്ങിക്കിടക്കുന്നുണ്ട്​. ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതിയ സിനിമകൾക്കെതിരെ രംഗത്തെത്തിയിരുന്നു. പുതുതായി ചിത്രം പ്രഖ്യാപിച്ച ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ്​ അബു, മഹേഷ് നാരായണന്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയരുകയും ചെയ്തിരുന്നു. നിര്‍മാതാക്കളെ വെല്ലുവിളിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഏതെങ്കിലും ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും നല്ലതെന്നുമായിരുന്നു നിർമാതാക്കളുെട പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.