ഓൺലൈൻ ക്ലാസ്​ ബഹിഷ്കരിച്ച്​ സമരം

എടത്തല: കോവിഡ്​ ഏൽപിച്ച സാമ്പത്തികാഘാതം കണക്കിലെടുക്കാതെ ഓൺലൈൻ ക്ലാസുകൾക്ക് ഫീസ് ആവശ്യപ്പെടുന്നതിൽ പ്രതിഷേധം. എടത്തല അൽഅമീൻ ഇൻറർനാഷനൽ പബ്ലിക് സ്കൂൾ മാനേജ്മൻെറിനെതിരെ ഫീസിൽ 50 ശതമാനം ഇളവ് ആവശ്യപ്പെട്ട്​ 'പാരൻറ്സ് ഓഫ് അൽഅമീൻ' കൂട്ടായ്മ ബുധനാഴ്ച ഒരുദിവസത്തെ ഓൺലൈൻ ക്ലാസുകൾ ബഹിഷ്കരിച്ച്​ സൂചനസമരം നടത്തി. സ്കൂളി​ൻെറ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാതെയുള്ള വിദ്യാഭ്യാസത്തിനാണ് മുഴുവൻ ഫീസും മാനേജ്മൻെറ് ആവശ്യപ്പെടുന്നതെന്ന്​ രക്ഷിതാക്കൾ പറയുന്നു. റെഗുലർ ക്ലാസുകൾക്ക് കൊടുക്കുന്ന ഫീസിൽ 50 ശതമാനം ഇളവാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. നടപടിയില്ലെങ്കിൽ സമരത്തിലേക്ക് പോകേണ്ടിവരുമെന്നും പാരൻറ്സ് ഓഫ് അൽഅമീൻ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.